Entertainment

സംവിധായകൻ വൈരാഗ്യത്തോടെ എന്നെ കൊണ്ട് ആ രംഗം പല തവണ ചെയ്യിപ്പിച്ചു! ഇത് കണ്ട മമ്മൂട്ടിയും; ദുരനുഭവം വെളിപ്പെടുത്തി ചിത്ര

ആട്ടക്കലാശത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ചിത്ര. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തനിക്ക് നേരിട്ട ഒരു ദുരനുഭവം ചിത്ര പങ്കുവയ്ക്കുകയാണ്.

മുന്‍ കാലങ്ങളില്‍ സിനിമ സൈറ്റുകളില്‍ ഒട്ടും ഉള്‍ക്കൊള്ളാനാവാത്ത സംഭവങ്ങള്‍ നടക്കാറുണ്ടെന്നും ഇക്കാലത്ത് അതിന് കുറവ് വന്നിട്ടുണ്ടെന്നും ചിത്ര പറയുന്നു. ആരോടും അധികം സംസാരിക്കാതെ പ്രകൃതമായിരുന്നു തന്റേത്.

അത് കൊണ്ട് തന്നെ തനിക്ക് ജാഡയാണെന്ന് പലപ്പോഴും ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമായിരുന്നു. രണ്ട് കൊല്ലം കഴിഞ്ഞു താനും സിനിമ എടുക്കുമെന്നും തന്നെ മൈന്‍ഡ് ചെയ്യാത്തവരെയൊക്കെ പാഠം പഠിപ്പിക്കുമെന്നും അന്ന് അയാള്‍ തന്നോട് പറഞ്ഞിരുന്നു. സ്ഥിരമായി അയാള്‍ അത് തന്നെ പറഞ്ഞുകൊണ്ട് ഇരുന്നപ്പോള്‍ ശ്രദ്ധ കൊടുക്കാന്‍ പോയില്ലന്നും ചിത്ര പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം അയാളുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ സിനിമയില്‍ തന്നെ അഭിനയിക്കാന്‍ വിളിച്ചു. ആ സിനിമയിലെ ഗാന രംഗങ്ങള്‍ ചിത്രീകരിക്കാനായി ഒരു കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ട് വന്നു.

തന്നോട് ഉള്ള പഴയ പ്രതികാരം വെച്ച് പതിനഞ്ചു തവണയില്‍ ഏറെ അയാള്‍ തന്നെ കൊണ്ട് കുന്നിന്‍ മുകളില്‍ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു. നല്ല വെയില്‍ ഉള്ളത്‌കൊണ്ട് തളര്‍ന്നു പോയെന്നും എന്നാല്‍ അയാള്‍ വീണ്ടും ടേക്ക് എടുക്കാന്‍ ആവിശ്യപ്പെട്ടപ്പോള്‍ തന്റെ അവസ്ഥ കണ്ട മമ്മൂട്ടി ആ സംവിധായകനോട് ദേഷ്യപ്പെട്ടെന്നും അതുകൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപെട്ടതെന്നും ചിത്ര പറയുന്നു.

Most Popular

To Top