മറഡോണ സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ശരണ്യ ആര് നായര്‍. പിന്നീട് ടു സ്റ്റേറ്റ്സ് എന്ന സിനിമയിലും ശരണ്യ അഭിനയിച്ചിരുന്നു. തന്റെ ആദ്യ സിനിമയില്‍ ക്ഷണം ലഭിച്ചതിന്റെ കഥ താരം പറഞ്ഞിരുന്നു. സിനിമയില്‍ അവസരം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല.

സംവിധായകന് വിളിച്ച് കഥ പറഞ്ഞപ്പോഴും ഉറപ്പിച്ചില്ലായിരുന്നു. പിന്നീട് അവര്‍ പത്രസമ്മേളനം വിളിച്ചപ്പോഴാണ് വിശ്വാസം വന്നതെന്ന് ശരണ്യ പറഞ്ഞു. ഇപ്പോള്‍ നടി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘പുളിയന്‍ ഉറുമ്പ് കാലില്‍ കൂടെ കേറുന്നത് കൊണ്ട ഈ നിപ്പ്.. ഇല്ലേല് ഞാന്‍ പൊളിച്ചേനെ..! അല്ലാതെ എനിക്ക് ‘മോഡല്‍ പോസിംഗ്’ അറിയാത്തത് കൊണ്ടല്ലട്ടാ..’ എന്ന് ്ചിത്രത്തിനൊപ്പം ഒരു പോസ്റ്റും ശരണ്യ പങ്കുവച്ചിട്ടുണ്ട്.
സുഹൃത്ത് ഗിഫ്റ്റായി തന്ന പുസ്തകം ആരാധകരെ കാണിക്കാനാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ശരണ്യ എഴുതി. എന്നാല്‍ ബുക്ക് തല തിരിഞ്ഞ് പോയെന്നും ശരണ്യ തന്നെ കണ്ടെത്തിയിട്ടുണ്ട്.

അതുല്‍ രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മഞ്ഞ ടി-ഷര്‍ട്ടും ബ്ലാക്ക് ഷോര്‍ട്ട്സും ധരിച്ച് വളരെ മോഡേണ്‍ ലുക്കിലാണ് ശരണ്യ ചിത്രത്തിലുള്ളത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
