Entertainment

ഷോട്‌സ് ധരിച്ച ചിത്രം പങ്ക് വച്ച് നിമിഷ സജയന്‍; ചിത്രം കണ്ട് ആരാധകര്‍ ഞെട്ടി

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നിമിഷ സജയന്‍ താരജാഡകളൊന്നുമില്ലാത്ത നടിയാണ് എന്ന് പറയാം. നാടന്‍ സുന്ദരിയായി എത്തിയ താരത്തിന് പിന്നീട് കൈനിറയെ സനിമികളായിരുന്നു. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി.

താരം ഇന്‍സ്റ്റയില്‍ പങ്ക് വെച്ച ഒരു ചിത്രം ഇപ്പോള്‍ വൈറലാവുകയാണ്. മഞ്ഞഷോട്‌സും പിങ്ക് ടീഷര്‍ട്ടും ധരിച്ച് ബാല്‍ക്കണിയില്‍ നിന്ന് മഴ ആസ്വദിക്കുന്ന ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് ആരാധകര്‍ ധാരാളം കമന്റുകളും ഇട്ടിട്ടുണ്ട്.

മോഡലാണോഎന്നും സുന്ദരിയായിട്ടുണ്ടെന്നുമൊക്കെ ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. നെഗറ്റീവ് കമന്റുകളും ചിത്രത്തിന് ലഭിച്ചിരുന്നു. സദാചാര വാദികളുടെ ആക്രമണത്തില്‍ അവസാനം താരത്തിന് കമന്റ് ബോക്‌സ് ബ്ലോക്ക് വരെ ചെയ്യേണ്ടി വന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top