Entertainment

ഷോട്‌സും ടോപ്പുമണിഞ്ഞ് റീമ കല്ലിങ്കല്‍, പ്രളയഫണ്ട് മുക്കി ട്രിപ്പ് അടിച്ചതാണോ എന്ന് ആരാധകന്റെ ചോദ്യം; കിടിലന്‍ മറുപടിയുമായി റിമ

നല്ല ഒരു നടിയും ഫെമിനിസ്റ്റുമായ വ്യക്തിയാണ് റീമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പല ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതിന് നല്ലതും ചീത്തയുമായ കമന്റുകളും ധാരാളം ലഭിക്കാറുണ്ട്. ഇപ്പോഴും താരം ഒരു ചി്ര്രതം പങ്കുവച്ചിരിക്കുകയാണ്.

വിദേശ യാത്രക്കിടയില്‍ ഒരു കൊട്ടാരത്തില്‍ വെച്ചുള്ള ഫോട്ടോയും അതിനൊപ്പം വിഡിയോയും ആണ് താരം പങ്കുവെച്ചത്. ഷോട്ട്സും ടോപ്പുമണിഞ്ഞ് കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

കാട്ടുവാസിയെ പോലെ ഉണ്ട് എന്നാണ് താരത്തിന്റെ ചിത്രത്തിന് താഴെ ഒരാള്‍ കമന്റു ചെയ്തത്. എന്നാല്‍ യുവാവിന്റെ ആ വിശേഷണത്തില്‍ സന്തോഷം ഉണ്ടെന്നു ആയിരുന്നു റിമ കല്ലിങ്കല്‍ മറുപടി നല്‍കിയത്.

ഈ മണ്ണിന്റെ യഥാര്‍ത്ഥ രാജാവും രാജ്ഞിയും എല്ലാം അവര്‍ അല്ലെ എന്നും റിമ ചോദിക്കുന്നു. മറ്റൊരാള്‍ വന്നത് ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയത് എന്ന ചോദ്യവുമായിട്ടായിരുന്നു.

അതും റിമ സമ്മതിച്ചു. അതേ എന്നും 19 ലക്ഷം നഷ്ടം വന്നതില്‍ നിന്നും അടിച്ചു മാറ്റിയ ആണ് പോയത് എന്നും റിമ മറുപടി നല്‍കി.

Most Popular

To Top