Entertainment

ഷോകളിലെ എനര്‍ജിയുടെ രഹസ്യം മനസിലായതോടെ റിമിയോട് ഉണ്ടായിരുന്ന വില പോയെന്ന് കൃഷ്ണപ്രഭ

സിനിമകളിലും സീരിയലുകളിലും തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് കൃഷ്ണ പ്രഭ. റിമിടോമിയും കൃഷ്ണ പ്രഭയും തമ്മില്‍ അടുത്ത സുഹൃത്തുക്കളാണ്. കൃഷ്ണ പ്രഭ വന്ന ഒരു ഷോയില്‍ റിമിയുെട എനര്‍ജറ്റിക് പെര്‍ഫോമന്‍സിനെക്കുറിച്ച് പറഞ്ഞിരുന്നു.

സ്റ്റേജ് ഷോകളില്‍ റിമിയുടെ എനെര്‍ജെറ്റിക് പെര്‍ഫോമന്‍സ് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ടെന്നും ഒരുപാട് അന്വേഷിച്ചപ്പോള്‍ എനര്‍ജിയുടെ രഹസ്യം പിടികിട്ടിയെന്നും ആ രഹസ്യം മനസിലായതോടെ റിമിയോട് ഉള്ള വില പോയെന്നുമാണ് കൃഷ്ണ പ്രഭ ഷോയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ റിമിയുടെ എനര്‍ജിയുടെ രഹസ്യം എന്താണെന്ന് കൃഷ്ണ പ്രഭ വെളിപ്പെടുത്തിയില്ല. ആ രഹസ്യമറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയാണ്. മദ്യമാണോ റിമിയുടെ രഹസ്യമെന്നും ചോദിക്കുന്ന ആരാധകര്‍ ഉണ്ട്.

Most Popular

To Top