Entertainment

ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ ദേഷ്യപ്പെട്ടാല്‍ പോലും ഒന്നും തോന്നരുത് ചേട്ടാ ക്ഷമിച്ചേക്കണം” ആടുജീവിതം ഷൂട്ടിംഗ് അനുഭവങ്ങൾ തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിലെ നായകനായ പൃഥ്വിരാജ് കഥാപാത്രത്തിനായി എടുത്ത കഷ്ട്ടപ്പാടുകള്‍ വളരെയധികമാണ്. ഒത്തിരി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ്്. പൃഥ്വിരാജ് ഷൂട്ടിങ്ങിനിടെ നേരിട്ട വെല്ലുവിളികളെ കുറിച്ച് ആടുജീവിതത്തിന്റെ സംവിധായകന്‍ ഇപ്പോള്‍ മനസ് തുറക്കുകയാണ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഷൂട്ടിങ്ങിനായി ജോര്‍ജിയയില്‍ പോയപ്പോഴുണ്ടായ അനുഭവമാണ് സംവിധായകന്‍ പങ്കുവച്ചത്. കേരളത്തില്‍ നിന്ന് പുറപ്പെടും മുമ്പ് രാജു എന്നോട് പറഞ്ഞിരുന്നു ‘ചേട്ടാ, ശരീരം മെലിയാന്‍ വേണ്ടി മാസങ്ങളോളം പട്ടിണി കിടന്ന്, താടി വളര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ട്. ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ ദേഷ്യപ്പെട്ടാല്‍ പോലും ഒന്നും തോന്നരുത് ക്ഷമിച്ചേക്കണം…’ ശരിയാണ്. ആറുമാസത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് രാജു ആടുജീവിതത്തിലെ നജീബ് എന്ന് കഥാപാത്രത്തിന്റെ രൂപഭാവങ്ങളില്‍ എത്തിയിരിക്കുന്നത്.

ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ശാരീരികമായി മാത്രമല്ല, മാനസികമായും ചില മാറ്റങ്ങള്‍ ഉണ്ടാകും. പെരുമാറ്റം, പ്രതികരണം തുടങ്ങിയവയെ എല്ലാം ഉറപ്പായും ബാധിക്കും. രൂപമാറ്റ ചികിത്സയുമായി ബന്ധപ്പെട്ട് ഓസ്ട്രിയയ്ക്ക് പോകാന്‍ രാജു എന്നെക്കാള്‍ മുമ്പേ നാടും വീടും വിട്ടതാണ്. ഭാര്യ സുപ്രിയക്ക് ഞാന്‍ ഉറപ്പു കൊടുത്തിരുന്നു. രാജുവിന്റെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളാം എന്ന്. സംവിധായകന്‍ എന്ന രീതിയില്‍ മാത്രമല്ലല്ലോ ഞാനും രാജുവും തമ്മിലുള്ള ബന്ധം, ഈ അനുജന്റെ ആരോഗ്യം കാക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല എനിക്ക്.’ എന്നാണ് ബ്ലെസി പറഞ്ഞത്.

Most Popular

To Top