Entertainment

ഷംന കാസിം ബ്ലാക്ക്മെയില്‍ കേസിലെ മുഖ്യപ്രതിയായ ഹാരിസ് തന്നോട് സ്വര്‍ണ്ണം കടത്താന്‍ ആവശ്യപ്പെട്ടിരുന്നു; ധര്‍മ്മജന്‍

ഷംന കാസിം ബ്ലാക്ക്മെയില്‍ കേസിലെ മുഖ്യപ്രതിക്കെതിരെ കൂടുതല്‍ തെളിവുകളുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മുഖ്യപ്രതിയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ ഹാരിസ് സ്വര്‍ണക്കടത്തിന് തന്നെ പ്രേരിപ്പിച്ചിരുന്നുനവെന്ന് ധര്‍മ്മജന്‍.

സ്വര്‍ണം കടത്താന്‍ സഹായിച്ചാല്‍ രണ്ട് കോടി രൂപ നല്‍കാമെന്നും ഇയാള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പോലീസിനോട് പറഞ്ഞു. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റാണ് പ്രതി ഹാരിസ്.

ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഷംന കേസിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും. സ്വര്‍ണകടത്തിനെ കുറിച്ച് ഡിആര്‍ഐയും അന്വേഷിക്കും.

അതേസമയം, കേസില്‍ നാല് നടന്മാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഷംനയുമായി വിദേശ ഷോകള്‍ ചെയ്ത താരങ്ങളില്‍ നിന്നാണ് വിവരം ശേഖരിച്ചത്.

ഷംന കാസിമിന്റെ മൊഴിയും ഇന്ന് പൊലീസ് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താനായി ഹൈദ്രബാദില്‍ നിന്നും ഷംന ഇന്ന് കൊച്ചിയില്‍ എത്തും.

Most Popular

To Top