Entertainment

ശ്രീനിവാസൻ പോയത് ഉള്ളിൽ തീവാരിയിട്ടിട്ട്: മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഓര്മ പങ്കു വച്ച് സത്യൻ അന്തിക്കാട്

ശ്രീനിവാസന്‍ എന്ന താരം നടന്‍ എന്ന നിലയ്ക്കുപരി നല്ല ഒരു സംവിധായകന്‍ കൂടിയാണ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടില്‍ മലയാളത്തില്‍ പിറന്നിട്ടുണ്ട്. ഇവരുടെ കൂട്ടുകെട്ടില്‍ അന്നുമിന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമയാണ് നാടോടിക്കാറ്റ്.

ദാസനെയും വിജയനെയും അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. സിനിമ ഇറങ്ങിയിട്ട് 32 വര്‍ഷം പിന്നിട്ടു. എന്നാല്‍ സിനിമയുടെ റിലീസിന് തൊട്ടു മുന്‍പ് വരെ തന്റെ നെഞ്ചല്‍ തീയായിരുന്നുവെന്ന് തുറന്ന പറയുകയാണ് സത്യന്‍ അന്തിക്കാട്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം നാടോടിക്കാറ്റിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്.

ഞാനും ശ്രീനിയും (ശ്രീനിവാസന്‍) സിനിമയുടെ ഫസ്റ്റ് കോപ്പി മദ്രാസിലെ പ്രസാദ് ലാബില്‍ കാണാനിരുന്നു. എന്നാല്‍ ഒരു സീനിലും ഞങ്ങള്‍ക്ക് ചിരിവന്നില്ല. പടം കഴിഞ്ഞ് പറത്തിറങ്ങിയതോടെ ശ്രീനി മൂഡ് ഔട്ടായി. ഞാന്‍ പറഞ്ഞു, കഥ ആലോചിച്ചപ്പോഴും, വായിച്ചപ്പോഴും, എഡിറ്റ് ചെയ്തപ്പോഴും നമ്മള്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. ആദ്യമായി കാണുന്ന പ്രേക്ഷകരും എന്തായാലും ചിരിക്കും.

എന്റെ ഉള്ളില്‍ പേടി ഉണ്ടെങ്കിലും ഞാന്‍ ശ്രീനിയ്ക്ക് ധൈര്യം പകര്‍ന്നു. എന്റെ ഉള്ളില്‍ തീ വാരിയിട്ട് ശ്രീനി നാട്ടിലേക്ക് പോയി. പേടി കാരണം റിലീസ് സമയം നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല. റിലീസ് ദിവസം മാറ്റിനി കഴിഞ്ഞു. സിനിമാ വിശേഷങ്ങളൊന്നും വന്നില്ല. ടെന്‍ഷന്‍ കാരണം ഒരിടത്തും ഇരിക്കാന്‍ കഴിഞ്ഞില്ല. ഫസ്റ്റ് ഷോ കഴിയാന്‍ നേരം ഓഫീസില്‍ നിന്നിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു.

തിരികെ എത്തിയപ്പോഴാണ് പ്രേക്ഷകര്‍ പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത നാടോടിക്കാറ്റ് സൂപ്പര്‍ ഹിറ്റായ കാര്യം ഞാന്‍ അറിഞ്ഞത്. 17 ലക്ഷം കൊണ്ട് പൂര്‍ത്തിയായ ചിത്രം നൂറ് ദിവസം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു. മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ചിരുന്നില്ല. എന്നിട്ടും ആ ചിത്രത്തിന്റെ നൂറാം ദിവസത്തിന്റെ മൊമന്റൊ ഏറ്റുവാങ്ങാന്‍ മമ്മൂട്ടി എത്തി. കാരണം നാടോടിക്കാറ്റിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു മമ്മൂട്ടി. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചു ചേര്‍ന്ന വിജയാഘോഷം എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

Most Popular

To Top