Entertainment

“ശോഭന എന്നെ കുറേ ചീത്ത പറഞ്ഞു” ശോഭന ജയറാമിന്നോട് ദേഷ്യപ്പെട്ട സംഭവത്തെ കുറിച്ചു തുറന്ന് പറഞ്ഞു താരം

.

അവതരണ മേഖലയിൽ നിന്ന് വന്നു മലയാളസിനിമയിൽ കുടുംബപ്രക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ജയറാം. മലയാളത്തിൽ മാത്രം അല്ല തമിഴ് തെലുങ്ക് തുടങ്ങിയ അന്യ ഭാഷാ ചിത്രങ്ങളിലും തന്റെ അഭിനയമികവ് തെളിയിക്കാൻ ജയറാമിന് കഴിഞ്ഞിട്ടുണ്ട്.

 

തന്റെ ഒപ്പം നിരവധി ചിത്രങ്ങളിൽ തിളങ്ങിയ നായികയെ തന്നെ ജയറാം ജീവിതസഖി ആക്കി. ജയറാം പാർവതി കൂട്ടുകെട്ട് ആളുകൾക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു എക്കാലത്തും . ജയറാമുമായുള്ള വിവാഹ കഴിഞ്ഞു അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുക ആണ് പാർവതി. ഇരുവരുടെയും മകൻ കാളിദാസ് ജയറാം സിനിമയിൽ സജീവമാണ്.

ഒരു പരസ്യ ചിത്രത്തിൽ കൂടി ജയറാമിന്റെ മകൾ മാളവികയും സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. പത്മരാജൻ ഒരുക്കിയ എക്കാലത്തെയും ഏവരുടെയും പ്രിയപ്പെട്ട ചിത്രം ആയ ” ഇന്നലെ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചു നടന്ന വ്യത്യസ്തമായ ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറയുക ആണ് ജയറാം.

സെറ്റിൽ വച്ചു ശോഭനയെ ആരോ ഒന്ന് ഭയപ്പെടുത്താൻ വേണ്ടി നടത്തിയ സംഭവം ജയറാമിലേക്ക് നീണ്ടു. ആ സംഭവം ആണ് ജയറാം പറയുന്നത്.

ജയറാമിന്റെ വാക്കുകൾളിലൂടെ….

“ഇന്നലെ എന്ന സിനിമയുടെ സെറ്റിൽ നടന്ന ഒരു സംഭവമുണ്ട്. കൂർഗ് എന്ന സ്ഥലത്ത് സിനിമ ചിത്രീകരിക്കുമ്പോൾ അവിടെ നല്ല തണുപ്പായിരുന്നു. ഞാനും, ശോഭനയും, പപ്പേട്ടനും, ക്യാമറമാൻ വേണുവും, സുരേഷുമൊക്കെ രാത്രിയിൽ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു സംസാരിക്കുന്നതിനിടയിൽ ഞാൻ ഒരു മുണ്ട് എടുത്ത് തലയിൽ കെട്ടി.

നല്ല മഞ്ഞ് ഉണ്ടായിരുന്നു പിന്നെ ഒരു രസത്തിന് വേണ്ടി എല്ലാവരെയും ചിരിപ്പിക്കാനായി അതൊന്ന് മുഖത്തേക്ക് ഇട്ടു ആ സമയം ക്യാമറമാൻ വേണു മുണ്ടിന് മുകളിൽക്കൂടി ഒരു ഗ്ലാസ് എന്റെ കണ്ണിലേക്ക് വച്ചു തന്നു. അപ്പോൾ മറ്റൊരാൾക്ക് എന്നെ കണ്ടാൽ പേടിക്കുന്ന രൂപമായിട്ട് തോന്നും.

ആ സമയം ആരോ എന്തോ ഒരു പ്രേതകഥ പറയുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് റൂമിൽ ഉറങ്ങാൻ പോയി. പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ എന്തോ കാര്യമായ പ്രശ്നം സംഭവിച്ചു എന്ന് മനസ്സിലായി.
ശോഭനയുടെ മുറിയിലേക്ക് ആളുകൾ പോകുന്നുണ്ട്. സംഭവം എന്താണെന്ന് വച്ചാൽ തലേന്ന് ഞാൻ ചെയ്ത പേടിപ്പെടുത്തുന്ന അതേ രൂപത്തിൽ ആരോ ശോഭനയുടെ റൂമിന്റെ വാതിൽ മുട്ടിയെന്ന്.

വാതിൽ തുറന്നത് ശോഭനയുടെ അമ്മയായിരുന്നു. കൂടുതൽ പേടിപ്പെടുത്താനായി സിഗരറ്റ് പുകച്ചു കൊണ്ട് വായിൽ നിന്ന് പുകയും വിട്ടു. ശോഭനയ്ക്കിട്ട് ചെയ്തതാണ് പക്ഷേ കെണിയിൽ വീണത് അമ്മയാണ്. ഞാൻ അമ്മയെ കാണാൻ റൂമിൽ ചെന്നപ്പോൾ ശോഭന എന്നെ കുറേ ചീത്ത പറഞ്ഞു. തലേന്നത്തെ കാര്യം കണക്കിലെടുത്ത് ഞാൻ തന്നെയാണ് അത് ചെയ്തതെന്നായിരുന്നു അവരുടെ വിശ്വാസം.

അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. എന്റെ അതേ നീളവും സൈസുമായിരുന്നു ആ രൂപത്തിന്. പക്ഷേ അത് ഞാനായിരുന്നില്ല. ആ ക്യാമറമാൻ വേണുവാണ് ആ കുസൃതി ഒപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു”

ചിരിയോടെ ആണ് ഒരു അഭിഭുഖത്തിൽ ജയറാം ഇത് പറഞ്ഞത്‌.

Most Popular

To Top