സോനാ ഹെയ്ഡന് തെന്നിന്ത്യന്‍ സിനിമയിലെ ഗ്രാമറസ് നായികയാണ്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് ഒരുപാട് ആരാധകരുണ്ട്. നിരവധി വിവാദങ്ങളിലും വിമര്‍ശനങ്ങളിലും ഗ്ലാമറസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ത്രസിപ്പിച്ച സോന ഉള്‍പ്പെട്ടിട്ടുമുണ്ട്.
‘പച്ചമാങ്ങ’ സോനയും പ്രതാപ് പോത്തനും കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷെ ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ചിത്രം റിലീസിന് ഒരുങ്ങി ട്രെയിലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അനാവശ്യ പ്രചരണങ്ങള്‍ പുറത്ത് വന്നിരുന്നു.
അന്ന് സോന തന്നെ അതിന് എതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. താരം ചിത്രത്തിന് എതിരെ അനാവശ്യ പ്രചരണങ്ങള്‍ നടത്തരുതെന്ന് വ്യക്തമാക്കി. താരം തന്നെ കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും വിലയിരുത്തരുത് എന്നും പറഞ്ഞു.
ഒരു കാലഘട്ടത്തിലെ കേരളത്തിലെ വസ്ത്രധാരണത്തെ പിന്തുടര്‍ന്നതേ ഉള്ളുവെന്നും താരം കൂട്ടി ചേര്‍ത്തു.
