കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായലക്ഷ്മി പ്രമോദ് ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ലക്ഷ്മിയും ഭര്‍ത്താവും ഏറെ നാള് പ്രണയിച്ചശേഷം വിവാഹിതരായവരാണ്. വിപ്ലവകരമായ പ്രണയമായിരുന്നു ഇരുവരുടേതും.
ലക്ഷ്മി ഹിന്ദുവും ഭര്‍ത്താവ് ഒരു മുസല്‍മാനുമാണ്. അത് കൊണ്ട് തന്നെ വളരെ വ്യത്യസ്തവും വെല്ലുവിളിയുമായ പ്രണയമായിരുന്നു ഇരുവരുടെത്.പൂക്കാലം വരവായ് എന്ന പരമ്പരയിലെ വില്ലത്തിയെ ആണ് താരം ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
പരസ്പരം എന്ന സീരിയലിലൂടെയായിരുന്നു നടി ശ്രദ്ധിക്കപ്പെടുന്നത്. വില്ലത്തരവും നല്ല കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് നടി ഇതിനകം പ്രേക്ഷകരെ കാണിച്ച് തന്നിട്ടുണ്ട്.
ലക്ഷ്മി സീരിയല്‍ എത്തുന്നതിന് മുന്‍പ് പല ഷോകളിലും അവതാരികയായിരുന്നു. ഭാഗ്യജാതകം എന്ന സീരിയലില്‍ നല്ല വേഷം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ അതില്‍ നിന്ന് പിന്മാറി. താരവും ഭര്‍ത്താവും നേരത്തെ തന്നെ രജിസ്റ്റര്‍ മാര്യേജ് ചെയ്തിരുന്നു.
പിന്നീട് വീട്ടില്‍ പറഞ്ഞപ്പോള്‍ ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചിരുന്നുവെന്നും അങ്ങനെ വിവാഹിതരായെന്നും താര പറയുന്നു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. താരവും ഭര്‍ത്താവും മകളുമായി സന്തോഷമായി ജീവിക്കുകയാണ് ഇപ്പോള്‍.
