National News

വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം; 5 കോടിയുടെ ധന സഹായവും നല്‍കുമെന്ന് സര്‍ക്കാര്‍

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈനയുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ ഡെപ്യൂട്ടി കളക്ടറാകും. സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയെയാണ് തെലങ്കാന സര്‍ക്കാര്‍ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തെലങ്കാന സൂര്യപേട്ട സ്വദേശിയാണ് വീരമൃത്യൂ വരിച്ച കേണല്‍ സന്തോഷ് ബാബു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുള്‍പ്പെടെ സജീവ സാന്നിദ്ധ്യമായിരുന്നു കേണല്‍ സന്തോഷ് ബാബു.

സന്തോഷ് ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 5 കോടി രൂപ സഹായം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കുന്നത്. ഇവര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചിരുന്നു.

ലഡാക്കില്‍ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാന്‍ഡിങ് ഓഫീസറായ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പടെ 20 ധീരസൈനികരാണ് വീരമൃത്യു വരിച്ചത്. വീരമൃത്യു വരിച്ച മറ്റ് സൈനികര്‍ക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സര്‍ക്കാര്‍ നല്‍കും.

Most Popular

To Top