കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി രക്ഷപെട്ട കാറിനായി ഉള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഭവത്തിന് ശേഷം പ്രതി കാറില്‍ രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പോലീസ് കൃത്യത്തില്‍ ഒന്നില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായും സംശയിക്കുകയാണ്.
പോലീസിന് കൃത്യം നടന്നിട്ട് 48 മണിക്കൂര്‍ പിന്നിടുമ്പോഴും പ്രതിയെകുറിച്ച് സൂചനയില്ല. അവരുടെ അന്വേഷണം വീട്ടുകാരെ അടുത്ത് അറിയുന്നവരാണ് പ്രതികള്‍ എന്ന നിഗമനത്തിന്റെ പുറത്താണ്. സിസിടിവി ദൃശ്യങ്ങളില്‍ കൊലപാതകത്തിനു ശേഷം രാവിലെ പത്ത് മണിയോടെ മോഷ്ടിക്കപ്പെട്ട കാര്‍ പുറത്ത് പോകുന്നത് ഉണ്ട്. കാര്‍ പിന്നീട് സഞ്ചരിച്ചത് കുമരകം ഭാഗത്തേക്കാണ്. ഒരാള്‍ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. അയല്‍ ജില്ലകളില്‍ ഉള്‍പ്പെടെ കാര്‍ കണ്ടെത്താന്‍ പരിശോധന തുടരുന്നു. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാര്‍ സ്ഥലത്ത് എത്തി.
രക്തം പുരണ്ട കൈയുറകള്‍ ഫോറന്‍സിക്ക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഒരു കിലോമീറ്റര്‍ അകലെയുള്ള മീനച്ചിലാറിന്റെ തീരത്തെ കടവിലാണ് ഇതില്‍ നിന്ന് മണം പിടിച്ച് പുറത്തേക്ക് ഓടിയ പോലീസ് നായ യാത്ര അവസാനിപ്പിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീബയുടെ ഭര്‍ത്താവ് സാലി ചികിത്സയിലാണ്. ഷീബയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
Cover Image: Manorama
