Viral

വിശന്ന് വലഞ്ഞ മിണ്ടാപ്രാണിയ്ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ അതിന്റെ നന്ദി പ്രകടനം. കണ്ണും മനസ്സും ഒരുപോലെ നിറയും.

വിശന്നു വലഞ്ഞ മിണ്ടാപ്രാണിയ്ക്ക് ഭക്ഷണം കൊടുത്തപ്പോള്‍ അതിന്റെ നന്ദി പ്രകടനമാണ് ആ ദൃശ്യങ്ങള്‍ കാണുന്ന ഓരോരുത്തരുടെയും കണ്ണും മനസ്സും നിറയ്ക്കുന്നത്. ഈ വീഡിയോ കാണുന്ന ആരും ഈ നല്ല മനസ്സിന് എന്നും ഇൗശ്വരന്‍ കാവല്‍ ഉണ്ടാകട്ടെ എന്ന ഒരു ഗദ്ഗദം ഹൃദയത്തില്‍ നിന്ന് ഉയരുന്നത് അറിയും.
വിശപ്പിന്റെ വില അറിയുന്നവര്‍ക്ക് ആ ആളലും ആഹാരം കിട്ടിയതിനു ശേഷമുള്ള ആ കൃതാര്‍ത്ഥതയും അറിയാന്‍ കഴിയും. ആ വികാരങ്ങള്‍ അത്രയും തീവ്രമായോ അതിനെക്കാള്‍ അധികമായോ മൃഗങ്ങള്‍ക്കും തോന്നാം എന്ന് പലരും ഇത് കണ്ടാണ് തിരിച്ചറിയുന്നത്.

അലഞ്ഞു തിരിയുന്ന നായ്ക്കള്‍ക്ക് ആഹാരം കൊടുക്കാന്‍ മനസ്സ് കാണിച്ച ആ യുവാവിന് നന്ദി പറയാനും മറക്കില്ല ആ വീഡിയോ കണ്ട ആരും. ഒരു നേരത്തെ വിശപ്പകറ്റാന്‍ ഭക്ഷണം മോഷ്ടിക്കേണ്ടതായി വന്ന ഒരാളെ തല്ലി കൊന്ന നാടാണ് നമ്മളുടേത് എന്ന് മറക്കരുത്‌.

പലരും ഇതുപോലെ ആഹാരം പാകം ചെയ്തു കൊണ്ടുപോയി മിണ്ടാപ്രാണികളെ ഊട്ടുന്നുണ്ട്. നമുക്കും നമ്മുടെ പങ്ക് ചെയ്യാവുന്നതേ ഉള്ളു. കുറഞ്ഞ പക്ഷം വീടിന്റെ മുറ്റത്തും ഗെയ്റ്റിന്റെ പുറത്തും പഴയ ചട്ടിയിലോ പാത്രത്തിലോ വെള്ളം ഒഴിച്ചു വെച്ചാല്‍ പക്ഷികള്‍ക്കും പരിസരങ്ങളില്‍ അലയുന്ന മൃഗങ്ങള്‍ക്കും ജലം ലഭിക്കും.
ഇതുപോലെ ഉള്ളവരെ പരമാവധി പോത്സാഹിപ്പിക്കുക. അവരില്‍ ഒരാളാകാന്‍ ശ്രമിക്കുക. ആവശ്യങ്ങള്‍ പറഞ്ഞ് വാങ്ങിച്ചെടുക്കാന്‍ ആ മിണ്ടാപ്രാണികള്‍ക്ക് കഴിയില്ലല്ലോ…

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top