നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച 4 പേര് അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ ഇവരെ കൊച്ചി മരട് പോലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഷംനയുടെ മാതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. ഇവര്‍ താരത്തിനോട് ഒരു ലക്ഷം രൂപ ചോദിച്ചുവെന്നും, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി.
ആറ് പേര് അടങ്ങുന്ന സംഘം ഷംന കാസിമിന്റെ വീട്ടില്‍ എത്തുന്നത് കാസര്‍ഗോഡുള്ള സുമുഖനായ ടിക്ക്ടോക്ക് താരത്തിന്റെ വിവാഹ ആലോചന എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു.
വീട്ടില്‍ എത്തിയ ശേഷം സംഘം നടിയുടെ വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയിരുന്നു.
തുടര്‍ന്ന് ഇവര്‍ നടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. പല പ്രാവശ്യം ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഇവര്‍ നടിയെ ഫോണില്‍ വിളിച്ചു.
ഇതിനിടെ ഇവര്‍ നടിയെ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും, ഈ കാര്യം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും ആയിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയത് അന്‍വര്‍ അലി എന്ന് പേരുള്ള വ്യക്തിയാണ്.
ഇതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടിയുടെ മാതാവ് പരാതി നല്കി. തുടര്‍ന്ന് പ്രതികളെ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
