മലയാളം, തമിഴ് തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ച് തകര്‍ക്കുന്ന നടിയാണ് ആന്‍ഡ്രിയ ജറമിയ. നല്ലൊരു ഗായികയുമാണ് താരം. വിവാദങ്ങളും താരത്തിന് കൂട്ടായി ഉണ്ടായിരുന്നു. ഇപ്പോള്‍ തന്റെ ഒരു ദുരിതകാലത്തെക്കുറിച്ച് പറയുകയാണ്.

താരം മുന്‍പ് വിവാഹിതനായ ഒരു നടനുമായി പ്രണയത്തിലായിരുന്നുവെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ഉപയോഗിച്ചിരുന്നുവെന്നും അത് താങ്ങാനാവാതെ താന്‍ വിഷാദ രോഗത്തിന് അടിമപ്പെട്ടുവെന്നും അതില്‍ നിന്ന് രക്ഷനേടാനായി ആയൂര്‍വ്വേദ ചികിത്സകള്‍ ചെയ്തിരുന്നുവെന്നും താരം വെളിപ്പെടുത്തി.
സിനിമയില്‍ നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി.
