Entertainment

വിവാഹമോചന സമയത്ത് വളരെ ദുഖിച്ചിരുന്നുവെന്ന് കാശ്മീരത്തിലെ നായിക പ്രിയ രാമൻ

മലയാളികളുടെ പ്രിയതാരമായിരുന്നു നടി പ്രിയ. മലയാളം, തമിഴ് സിനിമകളില്‍ ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച പ്രിയ വിവാഹശേഷം അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങി. തമിഴ് നടനായ രഞ്ജിത്തിനെയാണ് താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നുവെങ്കിലും പത്ത് വര്‍ഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നുള്ളൂ. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്.

വിവാഹമോചനത്തെക്കുറിച്ച താരം തുറന്ന പറയുകയാണ് ഇപ്പോള്‍. വിവാഹമോചന സമയത്ത് താന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഒത്തിരി കരഞ്ഞിട്ടുമുണ്ട്. മാനസികമായി ഒത്തിരി വിഷമിച്ചിരുന്നു.

പക്ഷേ അതില്‍ നിന്നെല്ലാം താന്‍ മോചിതയായി. മാത്രമല്ല, തന്റെ മാതാപിതാക്കള്‍ വിവാഹമോചന സമയത്ത് തനിക്ക്‌ എല്ലാ പിന്തുണയും നല്‍കി കൂടെനിന്നു. സിനിമയില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും താരമിപ്പോള്‍ തമിഴ് സീരിയലുകളിലെ സജീവ സാന്നിധ്യമാണ്.

Most Popular

To Top