തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് സായ് പല്ലവി. സായ് പല്ലവി മലയാളികളോട് തന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയാണ് ഇപ്പോള്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയി ലായിരുന്നു സായ് പല്ലവി തന്റെ ഇഷ്ടങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ പറഞ്ഞത്. മുഖകുരുക്കളാല് ഒത്തിരി ബുദ്ധിമുട്ടിയിരുന്നുവെന്ന് താരം പറയുന്നു. മുഖക്കുരു മാറാനായി ഒത്തിരി ക്രീമുകളും നാടന്‍ പൊടിക്കൈകളും ഒക്കെ പരീക്ഷിച്ചു തോറ്റതാണെന്നും താരം പറയുന്നു.
സിനിമയില്‍ തനിക്ക് വ്യക്തമായ നിലപാടുകള്‍ ഉണ്ട്. അതിനെ മറ്റുള്ളവര്‍ അഹങ്കാരമാണെന്ന് പറയും. പക്ഷേ തനിക്കത് പ്രശ്നമല്ല. എന്റെ അച്ഛനും അമ്മയ്ക്കും എന്നോടൊപ്പമിരുന്ന് കാണാനാവുന്ന രംഗങ്ങളിലേ ഞാന്‍ അഭിനയിക്കൂ. എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒപ്പം നില്‍ക്കുന്നത് അവരാണ്. അപ്പോള്‍ അവരെ അസ്വസ്ഥമാക്കുന്നതൊന്നും എന്റെ ജോലിയില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
പണ്ടൊക്കെ കുട്ടിയുടുപ്പിട്ട് ഡാന്‍സ് കളിച്ചിട്ടുണ്ട്. ഇപ്പോഴത് പറ്റില്ല. എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തിലും ഞാന്‍ വഴങ്ങില്ലെന്നും താരം പറഞ്ഞു. എന്റെ ലക്ഷ്യം ആളുകളെ ഏതെങ്കിലും രീതിയില്‍ സഹായിക്കുക എന്നതായിരുന്നു. ആരോഗ്യ കാര്യങ്ങളില്‍ ആളുകളെ ബോധവത്കരിക്കാന്‍ ഇഷ്ടമാണ്. എനിക്ക് ചുറ്റുമുള്ള ആളുകളെയെങ്കിലും ശ്രദ്ധിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഡോക്ടറായത്. വിവാഹത്തെക്കുറിച്ചും താരം പറഞ്ഞു. ഉടനെ വിവാഹം കഴിക്കുന്നില്ലെന്നാണ് താരത്തിന്റെ നിലപാട്.
