ബോളിവുഡിലെ പ്രമുഖ താരമാണ് റിച്ച ഛദ്ദ. താരമിപ്പോള്‍ തന്റെ മുടങ്ങിയ പോയ വിവാഹത്തെക്കുറിച്ച് പറയുകയാണ്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാവാനിരുന്നത്.
ഏപ്രിലില്‍ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം.പിന്നീട് ജൂണിലോ ജൂലൈയിലോ എന്തായാലും കല്യാണം നടത്തുമെന്നും ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിവാഹം മുടങ്ങി എന്ന് മാത്രമല്ല ഇരുവര്‍ക്കും പരസ്പരം കാണാനുള്ള അവസരം പോലുമില്ലാത്ത സാഹചര്യമാണ് ഉണ്ടായത്. വീഡിയോ ചാറ്റുകളിലൂടെയും മറ്റുമാണ് താരങ്ങളിപ്പോള്‍ കണ്ട് സംസാരിക്കുന്നത്.
ഇനിയും അവളെ കാണാതെ ഇരിക്കാന്‍ പറ്റില്ലെന്നും അതിന് റിച്ചയുടെ വീട്ടിലേക്ക് പോവാന്‍ മുംബൈ പോലീസിന്റെ അനുമതി വാങ്ങുമെന്നും നേരത്തെ കാമുകനായ അലി ഫസല്‍ പറഞ്ഞിരുന്നു.
തങ്ങളുടെ വിവാഹത്തോട് അനുബന്ധിച്ച് മുംബൈയിലും ദില്ലിയിലുമായി ചടങ്ങുകളും പാര്‍ട്ടിയും നടത്താന്‍ കാമുകനും റിച്ചയും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇനി വിവാഹം ഉടനൊന്നും ഉണ്ടാവില്ലെന്നാണ് റിച്ച അറിയിച്ചിരിക്കുന്നത്.
