Entertainment

‘വിവാഹം കഴിക്കാനുള്ള ആഗ്രഹം ഇല്ലാതാക്കിയത് കാമുകന്‍. എങ്കിലും ഇനിയും പ്രതീക്ഷയുണ്ട്.’ – മൈഥിലി

മൈഥിലി ‘പാലേരിമാണിക്യം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ്. മികച്ച കഴിവുകളുള്ള നടിയെന്ന് ആദ്യ ചിത്രത്തിലൂടെ തെളിയിച്ചെങ്കിലും മൈഥിലിയെ വിവാദകോളങ്ങളില്‍ ആയിരുന്നു പിന്നീട് സ്ഥിരമായി കണ്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

താരം പത്തനംതിട്ടയിലെ കോന്നിയിലാണ് വീടെങ്കിലും ജനിച്ചതും വളര്‍ന്നതും ദുബായിലാണ്. പ്ലസ്ടു കഴിഞ്ഞതോടെ ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയി. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയത് അവിടെ നിന്നാണ്.

ഇതിനിടെ കൂട്ടുകാരികള്‍ പലരും വിവാഹിതരായതും കുട്ടികള്‍ ആയതും താരത്തെ വിഷമിപ്പിച്ചു. കൂട്ടുകാരികളുടെ മക്കളെ കാണാന്‍ പോയാല്‍ കൊള്ളാമെന്നൊക്കെ വീട്ടുകാരോട് പറഞ്ഞു. അങ്ങനെയെങ്കിലും തന്റെ വിവാഹം നടക്കട്ടെ എന്ന് കരുതി. എന്നാല്‍ കൂട്ടുകാരികളുടെ വീട്ടില്‍ ചെന്നപ്പോള്‍ ‘വിവാഹമായില്ലേ?’, ‘എന്താ നടക്കാത്തത്?’… അങ്ങനെ നൂറ് ചോദ്യങ്ങള്‍ ഉണ്ടായി.

അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ് വീട്ടുകാര്‍ നല്ല ഒരു ബന്ധം കൊണ്ടുവന്നത്. പക്ഷെ ആ സമയത്ത് രഞ്ജിത്തിന്റെ ‘പാലേരി മാണിക്യത്തി’ല്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതോടെ വീട്ടുകാര്‍ പറഞ്ഞതൊന്നും കേട്ടില്ല. കരിയറാണ് വലുതെന്ന് പറഞ്ഞ് കല്ല്യാണം തത്കാലം വേണ്ടെന്നു വെച്ചു. മാണിക്ക്യം ശ്രദ്ധിക്കപ്പെട്ടതോടെ ‘മാണിക്യം’ മൈഥിലി ആയി. മലയാളത്തില്‍ തുടരെ തുടരെ അവസരങ്ങള്‍ ലഭിച്ചതോടെ വിവാഹമൊക്കെ മറന്നു.

അതിനിടെ സ്വര്‍ണ്ണക്കടത്തു കേസ് ഉള്‍പ്പെടെയുള്ള പല വിവാദങ്ങളിലും പെട്ടു. അത്യാവശ്യം ചീത്തപ്പേരുമായി. എങ്കിലും താരം പ്രൊഫഷനില്‍ തന്നെ ഉറച്ചു നിന്നു.

അതിനിടെ മലയാളത്തില്‍ പുതിയ പുതിയ നടിമാര്‍ വന്നതോടെ സിനിമകള്‍ കുറഞ്ഞു. ടി.വി ചന്ദ്രന്റെ ഉള്‍പ്പെടെ ഓഫ്ബീറ്റ് സിനിമകളില്‍ അഭിനയിച്ചു. അസിസ്റ്റന്റ് ഡയറക്ടറുമായി. പ്രണയ കുരുക്കിലും പെട്ടു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രണയിച്ച ചെറുപ്പക്കാരന്‍ പക്ഷെ, വിശ്വാസവഞ്ചന കാട്ടി. ഇരുവരും ഒത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്തുവിട്ടു. ഇതോടെ താരം വിഷമത്തിലായി. എങ്കിലും വിവാഹസ്വപ്നങ്ങള്‍ അസ്തമിച്ചിട്ടില്ല.

വൈറൽ ആയി കൊണ്ട് ഇരിക്കുന്ന പുതിയ ഷോർട് വീഡിയോ; കണ്ടു നോക്കൂ

Most Popular

To Top