Kerala News

വിദ്യാര്‍ത്ഥികളുടെ കണ്ണീരൊപ്പാന്‍ ഡി.വൈ.എഫ്.ഐയുടെ ടിവി ചലഞ്ച് ; 5 ടിവികള്‍ നല്‍കാമെന്ന് ഏറ്റ് മഞ്ജു വാര്യരും

കോവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ക്ലാസ്സുകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ അത് എല്ലാ കുട്ടികളിലേക്കും എത്തുന്നില്ല എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു ഒന്‍പതാം ക്ലാസ്സുകാരിയുടെ ആത്മഹത്യ കൂടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതുകൊണ്ട് സജീവ ഇടപെടലുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്. ഡി.വൈ.എഫ്.ഐ ഈ കൂട്ടത്തില്‍ ഇപ്പോള്‍ ടിവി ചലഞ്ചുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു ടിവി വാങ്ങി നല്‍കാമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞതായി ഫേസ്ബുക്കില്‍ കുറിച്ചു. ഡി.വൈ.എഫ്.ഐ മുന്നോട്ട് വെച്ച ആശയത്തിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തുന്നത്.

എ.എ റഹീമിന്റെ കുറിപ്പ് ഇങ്ങനെ :

‘പ്രിയപ്പെട്ടവരേ, റീസൈക്കിള്‍ കേരള പുരോഗമിക്കുന്നു. ഇപ്പോള്‍ ഡി.വൈ.എഫ്.ഐ ഒരു പുതിയ ദൗത്യം കൂടി ഏറ്റെടുക്കുന്നു. ഓണ്‍ലൈന്‍ പഠനം മുടങ്ങാന്‍ പാടില്ല. നമുക്ക് കരുതല്‍ ആകണം. ഒന്നില്‍ അധികം ടിവി സ്വന്തമായി ഉള്ളവര്‍ ഒരു ടിവി തരാന്‍ സന്നദ്ധരാകൂ..

ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരായവര്‍ക്കും ഞങ്ങളെ ബന്ധപ്പെടാം. അടുത്തുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായോ സ്റ്റേറ്റ് കോള്‍ സെന്ററുമായോ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു. റിസൈക്കിള്‍ കേരളയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു. ടിവി ചലഞ്ച് കൂടി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top