Entertainment

വാരിയം കുന്നന്റെ പോസ്റ്റ് പങ്കുവെച്ച് പ്രഥ്വി, പ്രഥ്വിയുടെ അമ്മയ്ക്ക് വിളിച്ച് യുവതിയുടെ പോസ്റ്റ്‌

മാപ്പില കലാപം മലയാള മണ്ണിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അങ്ങനെ ഒരു ചരിത്ര സംഭവും കൂടി സിനിമയാവുകയാണ്. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥിരാജാണ്. പതിവ് സിനിമ പ്രമേയങ്ങളില്‍ നിന്ന് മാറി ഈ ചരിത്ര സിനിമ ആഷിഖ് അബുവാണ് സംവിധാനം ചെയ്യുന്നത്.

ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണ് വാരിയം കുന്നന്‍. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍ മുന്‍നിരയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം.

2021ലാണ് ചിത്രം ആരംഭിക്കുക. സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയതോടെ ആഷിഖ് അബുവിനും പൃഥ്വിക്കുമെതിരെ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. ബിജെപിക്കാരാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്തുന്നത്. പ്രഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് സിനിമാ കാര്യം വ്യക്തമാക്കിയത്.

ഉടന്‍ തന്നെ അംബിക എന്ന സ്ത്രീ പ്രഥ്വിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് പ്രതികരണവുമായി എത്തി. ‘ ഇതിലും ഭേദം ലേശം മസാലയൊക്കെ ചേര്‍ത്ത് നിന്റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ പറയുന്നതാണെ’ന്നാണ് അംബിക എന്ന സ്ത്രീ പറഞ്ഞത്. ഒരു ജാതീയമായ നിലയിലേക്കാണ് ആക്രമണം പോകുന്നത്.

അംബികയുടെ കമന്റിന് ശേഷം പ്രഥ്വി തന്റെ കമന്റ് ഡിലീറ്റ് ചെയ്‌തെന്നും തന്നെ ബ്ലോക്കാക്കിയെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, അഹമ്മദ് ഹാജി കണ്ണില്‍ ചോരയില്ലാത്തവന്‍ ആയിരുന്നെന്നും, കൊടും കുറ്റവാളി ആയിരുന്നുവെന്നും, ഹിന്ദു സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞവന്‍ ആയിരുന്നുവെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍ നിരവധി പേര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Most Popular

To Top