Entertainment

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു റിയാലറ്റി ഷോയില്‍ വന്ന് കരഞ്ഞു കാണിച്ചപ്പോള്‍ പാവമാണെന്ന് തോന്നി, അനുഭവിച്ചത് മുഴുവന്‍ ഞാനാണ്; അമൃതക്കെതിരെ മുന്‍ ഭര്‍ത്താവ് ബാല രംഗത്ത്‌

അമൃതയ്‌ക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് മുന്‍ ഭര്‍ത്താവും നടനുമായ ബാല രംഗത്ത്. ഇരുവരും തമ്മില്‍ വിവാഹ മോചിത രായതിന് ശേഷം ഏറെ വിമര്‍ശനങ്ങളുമായി അമൃത യായിരുന്നു രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പിണക്കങ്ങ ളെല്ലാം മറന്ന് ഇവര്‍ വീണ്ടും വിവാഹിതരാവുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. അതിനെതിരെ പ്രതികരണമറിയിച്ച്‌ ബാല എത്തിയിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്ന വര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബാല മറുപടി പറഞ്ഞത്.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ വച്ചാണ് അമൃതയും ബാലയും കണ്ടുമുട്ടന്നതും പ്രണയത്തിലാകുന്നതും പിന്നീട് ഇവര്‍ വിവാഹിതരായി. മകള്‍ക്ക് ഒന്നര വയസുള്ളപ്പോഴാണ് ഇരുവരും വേര്‍ പിരിയുന്നത്. ഇപ്പോള്‍ അമൃതയെക്കുറിച്ച് പറയുകയാണ് ബാല. പത്ത് വര്‍ഷം മുന്‍പ് ഒരു റിയാലിറ്റിഷോയില്‍ വന്ന് കരഞ്ഞുകാണിച്ചപ്പോള്‍ പാവമാണെന്നു തോന്നിയെന്നും. അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ മുഖം ആളുകള്‍ക്ക് മനസിലായതെന്നുമാണ് ബാല പറഞ്ഞത്.

അതിനിടയില്‍ താനാണ് അനുഭവിച്ചതെന്നും താരം പറഞ്ഞു. ഇപ്പോള്‍ അവരുടെ ഇമേജ് മോശമായിരിക്കുകയാണെന്നും എന്നെ ഉപയോഗിച്ച് പബ്ലിസിറ്റി തിരിച്ചുപിടിച്ച് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്. സൂപ്പര്‍ഹിറ്റ് ഗാനം കണ്ണാരെ കണ്ണേ എന്റെ ജീവിതത്തില്‍ നിന്ന് എടുത്തതാണെന്നും ആ ഗാനത്തെക്കുറിച്ചു പറയാന്‍ മാത്രം അജിത്ത് വിളിച്ച് അരമണിക്കൂര്‍ തന്നോട് സംസാരിച്ചെന്നും ബാല പറഞ്ഞു.

ഒന്നും പറയാതെ ഇരിക്കുകയാണ് ഞാന്‍. ചിലതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്തരം വാര്‍ത്ത എഴുതിവിടുന്നവര്‍ക്ക് കാശാണ് ആവശ്യമെങ്കില്‍ അന്തസ്സായി തന്നോട് വന്ന് ചോദിക്കണമെന്നും അത് തരാമെന്നും ബാല വ്യക്തമാക്കി.

വീണ്ടും വിവാഹം കഴിക്കുന്നുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത കണ്ടു. പലരും എന്നെ വിളിച്ച് അതിനെക്കുറിച്ച് ചോദിച്ചു. താന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ‘എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛന്‍.

ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാന്‍ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണില്‍ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോണ്‍ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാന്‍. ചെന്നൈ പൂര്‍ണ ലോക്ഡൗണില്‍ ആണ്.

എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനമോടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.

ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്‌ബോള്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത കണ്ടാല്‍ എങ്ങനെ പ്രതികരിക്കാതിരിക്കും.വാര്‍ത്ത കണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു. ഇക്കാരണം കൊണ്ട് തന്നെ തന്റെ അമ്മ വിളിച്ചപ്പോള്‍ തനിക്ക് കോള്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്നും ബാല പറയുന്നു.

Most Popular

To Top