International News

വമ്പന്‍ വിമാന വാഹിനി കപ്പലുകളും പോര്‍ വിമാനങ്ങളും സജ്ജം; ചൈനയെ ഒതുക്കാന്‍ വന്‍ സന്നാഹങ്ങളുമായി യുഎസ്‌

ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വമ്പന്‍ സേനയുമായി ചൈനയ്‌ക്കെതിരെ യുഎസ് രംഗത്തെത്തി. പസിഫിക് സമുദ്രത്തിലാണു മൂന്നു വമ്പന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസ് യുദ്ധസമാനമായ തയ്യാറെടുപ്പുകളുമായി എത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമാണു ചൈനയ്‌ക്കെതിരെ യുഎസിന്റെ ഇത്തരമൊരു നീക്കം.

യുഎസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യുഎസ്എസ് നിമിറ്റ്‌സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തുന്നതെന്നു യുഎസ് നേവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോ കപ്പലിലും 50 ഓളം വിമാനങ്ങളും സുസജ്ജമായിരിക്കുകയാണ്.

‘വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ യുഎസ് ഒരു കാര്യം തെളിയിക്കാനാണു ശ്രമിക്കുന്നത്; പസിഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും ഏറ്റവും കരുത്തരായ നാവിക ശക്തിയാണ് അമേരിക്ക എന്നത്.ആധിപത്യ രാഷ്ട്രീയം പയറ്റുകയാണ് യുഎസ് ലക്ഷ്യമെന്ന് ബെയ്ജിങ്ങിലെ നേവല്‍ വിദഗ്ധന്‍ ലി ജീയെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ കീഴടക്കാന്‍ തുനിഞ്ഞിരിക്കുന്ന ചൈന ഇന്ത്യയ്ക്ക് മേല്‍ ആക്രമണം നടത്തിയതുപോലെ തങ്ങളെയും ആക്രമിക്കുമെന്ന ഭീഷണി ഉള്ളതിനാല്‍ മുന്നൊരുക്കമായിട്ടാണ് യുഎസിന്റെ ഈ സേനാ വിന്യാസം.

Most Popular

To Top