Entertainment

‘വഞ്ചിക്കപ്പെട്ടു. ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ കുറ്റബോധമുണ്ട്.’ – നയന്‍താര

മലയാളത്തിന്റെ സ്വന്തം നയന്‍താര തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്ന് താരം ലീഡ് റോള്‍ ചെയ്ത് സൂപ്പര്‍ഹിറ്റുകള്‍ നല്‍കാന്‍ വരെ കെല്‍പ്പുള്ള നായികയാണ്. സത്യന്‍ അന്തിക്കാട് – ജയറാം ചിത്രം ‘മനസ്സിനക്കരെ’യിലൂടെ അഭിനയജീവിതം തുടങ്ങിയ നടി മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി രജനികാന്തിന്റെ വരെ നായികയായി.

തമിഴില്‍ നയന്‍താര ആദ്യം ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് ഗംഭീര പ്രകടനങ്ങളിലൂടെ ഒരു നടി എന്ന നിലയില്‍ തമിഴ് ജനതയുടെ പ്രിയപ്പെട്ട നായികയായി താരം മാറി. ചിമ്പു, പ്രഭുദേവ എന്നിവരുമായി ഉണ്ടായ ബന്ധങ്ങളിലൂടെ ഒരിടയ്ക്ക് വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ഈ നടി ഇപ്പോള്‍ സംവിധായകന്‍ വിഘ്നേഷ് ശിവയുമായി പ്രണയത്തിലാണ്. പുതിയ റിലീസ് ചിത്രമായ വിജയ് ചിത്രം ‘ബിഗിലി’ന്റെ വിജയതരംഗം ഇപ്പോഴും ശമിക്കാത്ത താരം ഒരു തുറന്നു പറച്ചിലുമായി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുകയാണ്.

ഒട്ടേറെ ചിത്രങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് തമിഴിലെ ‘ഗജിനി’യില്‍ അഭിനയിക്കുമ്പോള്‍ ആണെന്നാണ് നയന്‍താര പറഞ്ഞിരിക്കുന്നത്. താരം അതില്‍ അഭിനയിച്ചതില്‍ കുറ്റബോധം ഉണ്ടെന്നും പറഞ്ഞു. ഒരു സ്വകാര്യ റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് അവര്‍ വാഗ്ദാനം ചെയ്ത കഥാപാത്രം അല്ല സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ നല്‍കിയത് എന്ന് നയന്‍താര വെളിപ്പെടുത്തിയത്.

നയന്‍താര മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ചിത്ര എന്ന കഥാപാത്രമായി എത്തിയ ആ ചിത്രം സംവിധാനം ചെയ്തത് എ.ആര്‍ മുരുഗദോസും അതിലെ നായകന്‍ സൂര്യയും ആയിരുന്നു. അസിന്‍ നായികയായ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. ഈ അടുത്ത് നയന്‍താര അഭിനയിച്ച ചിത്രം എ.ആര്‍ മുരുഗദോസ് തന്നെ ഒരുക്കിയ ‘ദര്‍ബാര്‍’ ആണ് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top