കുഞ്ചാക്കോ ബോബനും നമിത പ്രമോദും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ലോ പോയിന്റ്. ജോയ് മാത്യുവും ചിത്രത്തിലെ ഒരു പ്രധാന കഥമാത്രമായി എത്തിയിരുന്നു. ലിജിന്‍ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ലോ പോയിന്റ് ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുകയാണ്.
ഏറ്റെടുക്കുന്ന കേസ്സുകളൊക്കെ വിജയിപ്പിക്കുന്ന സത്യ എന്ന വക്കീലിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ചാക്കോച്ചന് എത്തുന്നത്. സത്യ കോടതിക്കു പുറത്താണ് തന്റെ കേസ്സുകള്‍ ഒത്തുതീര്‍പ്പാക്കുന്നത്.
ചുരുങ്ങിയ കാലംകൊണ്ട് ഔദ്യോഗികരംഗത്ത് ജനസമ്മതിയാര്ജിക്കുന്ന സത്യയെ തോല്‍പ്പിക്കാന്‍ മായ എന്ന സ്ത്രീ കഥാപാത്രം കടന്നുവരുകയാണ്. ഇരുവരും തമ്മിലുള്ള മത്സരത്തിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.
