Entertainment

ലോഹം സിനിമയിലേയ്ക്ക് എത്തിയ കഥ വെളിപ്പെടുത്തി നിരഞ്ജന അനൂപ്‌

മോഹന്‍ലാലിന്റെ സിനിമയായ ലോഹത്തിലൂടെ അഭിനയരംഗത്തേയ്ക്ക് വന്നയാളാണ് നടി നിരഞ്ജന അനൂപ്. പിന്നീട് ബി.ടെക്, ഇര എന്നീ സിനിമകളിലും അഭിനയിച്ചു. ലോഹത്തിലേയ്ക്ക് എത്തിയതിന്റെ കഥ വെളിപ്പെടുത്തുകയാണ് നിരഞ്ജന. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിരഞ്ജനയുടെ വെളിപ്പെടുത്തല്‍.

ലോഹം സംവിധാനം ചെയ്തത് രഞ്ജിത്ത് ആയിരുന്നു. രഞ്ജിത്ത് നിരഞ്ജനയുടെ തറവാടായ മുല്ലശേരി തറവാട്ടിലെ കുടുംബസുഹൃത്ത് ആണ്. രഞ്ജിത്ത് തിരക്കഥ എഴുതിയ ദേവാസുരം എന്ന സിനിമ നിരഞ്ജനയുടെ മുത്തശ്ശന്റ ജീവിതത്തോട് സാമ്യമുള്ളതായിരുന്നു. കുട്ടിക്കാലം മുതലേ നിരഞ്ജന രഞ്ജിത്തിനൊപ്പം ഷൂട്ടിങ്ങ് സ്ഥലങ്ങളില്‍ പോകുമായിരുന്നു. സിനിമ നടി രേവതി നിരഞ്ജനയുടെ വീട്ടില്‍ ഇടയ്ക്ക് വരുമായികരുന്നു.

നിരഞ്ജനയെ കൂട്ടി രേവതി പുറത്ത പോകമ്പോള്‍ പലരും വന്ന് ഫോട്ടോ എടുക്കുമായിരുന്നു. അങ്ങനെയാണ് കുട്ടി നിരഞ്ജനയക്ക് നടിയാകണമെന്ന തോന്നലുണ്ടാകുന്നത്. അങ്ങനെ സിനിമയോട് ഇഷ്ടം തുടങ്ങിയെന്നും രഞ്ജിമാമയോട് അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞെന്നും വീട്ടില്‍ പറഞ്ഞപ്പോള്‍ പഠിക്കുന്ന സമയത്താണോ സിനിമ എന്നൊക്കെ ചോദിച്ചുവെന്നും രഞ്ജിമാമയോട് കുറെ കെഞ്ചിയിട്ടാണ് ലോഹത്തില്‍ ഒരു വേഷം തന്നതെന്നും നിരഞ്ജന പറഞ്ഞു.

സിനിമയില്‍ അഭിനയിച്ച ശേഷം പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തന്നെ തിരിച്ചറിയും എന്നൊക്ക കരുതിയെങ്കിലും അത് സംഭവിച്ചില്ലെന്നും താരം പറയുന്നു. തുടക്കക്കാരി ആയിട്ടും മോഹന്‍ലാലിനൊടൊപ്പവും മമ്മൂക്കയോട് ഒപ്പവും അഭിനയിക്കാന്‍ അവസരം ഉണ്ടായത് ഭാഗ്യമാണെന്നും താരം വ്യക്തമാക്കി.

Most Popular

To Top