Entertainment

ലോക്ക്ഡൗണിലും ലാലേട്ടന്‍ വ്യായാമത്തില്‍ സജീവം ; വര്‍ക്കൗട്ട് വീഡിയോ വൈറല്‍

മോഹന്‍ലാല്‍ തെന്നിന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറും, അതുല്യ നടനും, നിര്‍മ്മാതാവും, പിന്നണി ഗായകനും, വിതരണക്കാരനും ഒക്കെയാണ്. ഇതിനെക്കാള്‍ എല്ലാം ഉപരി മലയാളികള്‍ ഹൃദയത്തില്‍ ഏറ്റിയ താരരാജാവാണ്. മിക്ക തവണയും മലയാള സിനിമകളില്‍ അഭിനയിച്ച മോഹന്‍ലാല്‍ 4 ദശാബ്ദങ്ങള്‍കൊണ്ട് 340-ിനെക്കാള്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടനവിസ്മയമായ മോഹന്‍ലാല്‍ മറ്റ് ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

1978-ിലെ ‘തിരനോട്ടത്തി’ല്‍ കൗമാരക്കാരനായ മോഹന്‍ലാല്‍ ആദ്യമായി ഫിലിം ക്യാമറ ലെന്‍സിന് മുന്‍പില്‍ എത്തിയിരുന്നുവെങ്കിലും, സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ കാരണം ആ പടത്തിന് 25 വര്‍ഷം പെട്ടിയില്‍ കിടക്കേണ്ടിവന്നു. 1980-ില്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തില്‍ പ്രതിനായകനായാണ് മോഹന്‍ലാല്‍ ആദ്യം സിനിമ കൊട്ടകയില്‍ എത്തുന്നത്. പ്രതിനായക വേഷത്തില്‍ പല സിനിമകളിലും എത്തിയ താരം പയ്യെ നായക വേഷത്തിലേക്ക് നീങ്ങുകയായിരുന്നു.

താരത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം പ്രിയദര്‍ശന്റെ ‘മരക്കാര്‍ : അറബിക്കടലിന്റെ സിംഹം’ ആണ്. ജീത്തു ജോസഫിന്റെ ‘ദൃശ്യം 2’, ‘റാം’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം നടക്കുകയാണ്.

സിനിമയില്‍ മാത്രമല്ല, വ്യായാമത്തിന്റെ കാര്യത്തിലും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മാസ്സാണ്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹന്‍ലാലിന്റെ പുതിയ വ്യായാമ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലായ്പ്പോഴും കഠിനാധ്വാനവും, മനസാന്നിധ്യവും പുലര്‍ത്തുന്ന താരം സ്വന്തം ശരീരത്തെ എല്ലായ്പ്പോഴും ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നതില്‍ ശ്രദ്ധ നല്‍കാറുണ്ട്. പതിവിലും മെലിഞ്ഞ ശരീരവുമായി മോഹന്‍ലാല്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

Most Popular

To Top