Kerala News

ലോക്ക്ഡൗണിലും കൈത്താങ്ങായി നൗഷാദ്

കൊച്ചി: നൗഷാദിനെ അത്ര പെട്ടെന്ന് മലയാളികൾ മറക്കില്ല. പ്രളയ കാലത്ത് ഒരുപാട് പേർക്ക് കൈ താങ്ങു ആയ നൗഷാദ് കൊറോണ കാരണം പ്രയാസം അനുഭവിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ച വീണ്ടും എത്തി.

സർക്കാരിന്റെ എല്ലാ മാനദദങ്ങളും പാലിച്ചു ആയിരുന്നു നൗഷാദ് സഹായത്തിനായി എത്തിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തി സത്യവാങ്മൂലം വാങ്ങിച്ച ശേഷം ആണ് ദുരിതം അനുഭവിക്കുന്നവർക് അവശ്യ സാധനങ്ങളും ആയി നൗഷാദ് എത്തിയത്.

“സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അതിനും പരിമിതികളുണ്ട്. നമ്മളും കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കണം. സഹായം ചോദിച്ച് എന്നെ ഒരുപാടു പേര്‍ വിളിക്കുന്നുണ്ട്. എന്നാല്‍, എന്നെക്കൊണ്ട് ഒറ്റയ്ക്ക് എല്ലാവരെയും സഹായിക്കുക സാധ്യമല്ലല്ലോ. മറ്റുള്ളവരും സഹായ മനസ്ഥിതിയുമായി എത്തിയാല്‍ കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കാനാകും” – നൗഷാദ് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top