തിരുവനന്തപുരം: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മരിച്ച അമ്മയുടെ മൃതദേഹവുമായി എന്ത് ചെയ്യണം എന്ന് അറിയാതെ മകൾ. തിരുവനന്തപുരത്തു ആണ് സംഭവം. ഇന്നലെ രാവിലെ ആണ് സരസ്വതി (86) മരണമടഞ്ഞത്. കൊറോണ വ്യാപനത്തെ തുടർന്ന് ഉണ്ടായ ലോക്കഡോൺ കാരണം എന്ത് ചെയ്യണം എന്ന് അറിയാതെ മകൾ പ്രീത വളഞ്ഞു. ഉറ്റവർ അടുത്ത് ഇല്ലാതെ ഒറ്റക്കു ആയിരുന്നു ഇങ്ങനെ ഒരു പ്രതിസന്ധി വന്നത്.
വിവരം അറിഞ്ഞതിനെ തുടർന്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ തുണ ആയി ചെങ്കൽച്ചൂള അഗ്നിശമന സേന എത്തി. അഗ്നിശ്മന സേന ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ തൈക്കാട്ട് ശാന്തി കവാടത്തിൽ മൃതദേഹം സംസ്കരിച്ചു.
ഇവരുടെ മകനും മരുമകനും തിരുവനന്തപുരത്തിന് പുറത്തു ലോക്കഡോൺ കാരണം പെട്ടിരിക്കുക ആയിരുന്നു. ഇങ്ങനെ ഒരു സന്ദർഭത്തിൽ ആണ് മകൾ പ്രീത ഒറ്റപെട്ടു പോയത്. അവസാനം പ്രീത ടോട്ടു അടുത്ത ഫയർ ഫോഴ്സ് സ്റ്റേഷനിൽ വിളിച്ചു കാര്യം ധരിപ്പിക്കുക ആയിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തുകയറും മൃതദേഹം ആശുപത്രിയിൽ എത്തിച്ചു സാധാരണ മരണം ആണെന്ന് സ്ഥിതീകരിച്ചു. പിന്നീട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ എത്തിച്ചതും അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്ന് ആയിരുന്നു. ഉച്ചയോടെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു.
