Entertainment

ലോക്കഡൗണിനു മുൻപ് കസോളിൽ പോയി അടിച്ചു പൊളിച്ചതിന്റെ ചിത്രങ്ങൾ പങ്കു വച്ച് രജീഷ് വിജയൻ

അധികം ചിത്രങ്ങളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും, അഭിനയിച്ചവയെ എല്ലാം ഹിറ്റുകളാക്കിയ അഭിനേത്രിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രം ‘അനുരാഗ കരിക്കിന്‍ വെള്ളത്തി’ല്‍ തന്നെ രജിഷ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് സ്വന്തമാക്കിയത്. സിനിമകളില്‍ എത്തുന്നതിന് മുമ്പ് താരം നിരവധി ടെലിവിഷന്‍ ഷോകളില്‍ അവതാരകയായിരുന്നു.

കഴിഞ്ഞ വര്‍ഷം രജിഷ അഭിനയിച്ച ‘ജൂണ്‍’, ‘ഫൈനല്‍സ്’, ‘സ്റ്റാന്‍ഡ് അപ്പ്’ എന്നീ 3 ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ വര്‍ഷം താരത്തിന്റേതായി ‘വണ്ടര്‍ ഗേള്‍ സാറ’ എന്ന ഹൃസ്വചിത്രം മാത്രമേ പുറത്തിറങ്ങിയിട്ടുള്ളുവെങ്കിലും, ഖാലിദ് റഹ്മാന്‍ ചിത്രത്തിന്റെയും താരത്തിന്റെ ആദ്യ തമിഴ് ചിത്രം ‘കര്‍ണ്ണന്റെ’യും ചിത്രീകരണം പുരോഗമിക്കുകയാണ്.

നടി ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ലോക്ക്ഡൗണിന് മുന്‍പ് ഹിമാലയത്തിലെ കസോളില്‍ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ‘ഹിമാലയത്തിലെ മനോഹരമായ ദൃശ്യങ്ങള്‍’ എന്ന് പറഞ്ഞുകൊണ്ടാണ് രജിഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. കസോള്‍ പര്‍വ്വതി താഴ്വാരത്തിലാണ് സ്ഥിതിചെയ്യുന്നത്. രജിഷ സമാധാനപരമായ അന്തരീക്ഷവും, മനോഹരമായ പ്രകൃതിഭംഗിയും ഇവിടെ നിന്ന് ആസ്വദിക്കാനായിയെന്ന് കുറിച്ചു.

താരം പൈന്‍ മരങ്ങള്‍ക്കും ആപ്പിള്‍ മരങ്ങള്‍ക്കും ഇടയിലുള്ള റിസോര്‍ട്ടിലാണ് തങ്ങള്‍ താമസിച്ചതെന്നും പറഞ്ഞു. ഒരു പുഴയും അടുത്തു തന്നെ ഒഴുകുന്നുണ്ട്. രജിഷ മറക്കാന്‍ ആകാത്ത നിമിഷങ്ങളാണ് അതൊക്കെ എന്നും കുറിക്കുന്നു.

Most Popular

To Top