2015 ലെ ഏറ്റവും ഹിറ്റു പടമായിരുന്നു പ്രേമം. യുവാക്കള്‍ക്കിടയില്‍ വന്‍ തരംഗമാണ് പ്രേമം എന്ന സിനിമ ഉണ്ടാക്കിയത്. അല്‍ഫോന്‍സ് പുത്രന് എന്ന യുവ സംവിധായകന്റെതായിരുന്നു ഈ ചിത്രം. വലിയ ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയെടുത്തത്.
മാത്രമല്ല, പല ഭാഷകളിലും ഈ ചിത്രത്തിന് പതിപ്പുകളുമുണ്ടായി. ചിത്രം ഹിന്ദിയിലേയ്ക്ക് റീമേയ്ക്ക് ചെയ്യാനായി പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ എത്തിയിരുന്നുവെന്നും എന്നാല്‍ തനിക്ക് അത് സാധ്യമല്ലെന്നു പറഞ്ഞുവെന്ന് അല്‍ഫോന്‍സ് പുത്രന് തന്നെ വ്യക്തമാക്കി.
തന്റെ പുതിയ പടത്തെക്കുറിച്ചാണ് ഇപ്പോള്‍ അല്‍ഫോന്‍സ് പുത്രന് പറയുന്നത്. തനിക്ക് മോഹന്‍ലാലിനെ വച്ച് പടം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അതിന് വേണ്ടി ഒരു സിനിമ മനസ്സില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഫാന്‍ബോയ് ചിത്രമാകും താന്‍ ലാലേട്ടനായി ഒരുക്കുന്നതെന്ന് അല്‍ഫോന്‍സ് പുത്രന് പറയുന്നു. ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ യുവ സംവിധായകന് വ്യക്തമാക്കിയത്.
