Entertainment

ലാലേട്ടനെയാണ് കൂടുതല്‍ ഇഷ്ടം; ഇഷ്ട താരങ്ങളെക്കുറിച്ച് നീലക്കുയിലിലെ റാണി

‘നീലക്കുയില്‍’ പരമ്പരയിലൂടെ മലയാളി മനസ് കീഴടക്കിയ നടിയാണ് തെലുങ്കാന സ്വദേശിയായ ലതാ സംഗരാജു. സീരിയല്‍ അവസാനിച്ചെങ്കിലും താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മലയാളത്തിലെ തന്റെ ഇഷ്ടനായകനെക്കുറിച്ച് തുറന്ന് പറുകയാണ് നടി.

ലാലേട്ടന്‍ തനിക്ക് ഏറെ പ്രിയങ്കരനാണെന്നും, അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫി എടുക്കണമെന്നത് തന്റെ ജീവിതാഭിലാഷങ്ങളില്‍ ഒന്നാണെന്നുമാണ് ലത പറയുന്നു. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് താരം തന്റെ ഇഷ്ടതാരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ലാലേട്ടനെ കൂടാതെ, നിവിന്‍ പോളിയേയും പൃഥ്വിരാജിനേയും ഇഷ്ടമാണെന്നാണ് ലത പറഞ്ഞത്. തമിഴിലെ ഇഷ്ടതാരങ്ങള്‍ തല അജിത്തും കാര്‍ത്തിയുമാണ്. ലോക്ക് ഡൗണ്‍ കാരണം വലിയ ബോറടിയാണെന്നും മലയാളികളുടെ പ്രിയപ്പെട്ട റാണി വ്യക്തമാക്കി.

Most Popular

To Top