Entertainment

ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ചിമ്പുവിന് കല്ല്യാണം? വിശദീകരണവുമായി അച്ഛന്‍ രാജേന്ദര്‍

ചിമ്പു പ്രണയവും ബ്രേക്കപ്പുമായി തമിഴ് സിനിമാ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന താരമാണ്. ഇപ്പോഴിതാ കോളിവുഡില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത് താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ്. വാര്‍ത്തകള്‍ പ്രചരിക്കുന്നത് ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ലോക്ക്ഡൗണ്‍ തീരുന്നതോടെ ചിമ്പുവിന്റെ വിവാഹം ഉണ്ടാവുമെന്നാണ്.

എന്നാല്‍ ചിമ്പുവിന്റെ അച്ഛനും, നടനും, സംവിധായകനും, നിര്‍മ്മാതാവുമായ ടി രാജേന്ദറും ഭാര്യ ഉഷയും ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഇവര്‍ തങ്ങള്‍ ചിമ്പുവിന് അനുയോജ്യയായ പെണ്‍കുട്ടിയ്ക്കായുള്ള അന്വേഷണത്തിലാണെന്നും, എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പറഞ്ഞു.

രാജേന്ദര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഇങ്ങനെ : ‘ചിമ്പുവിന് ജാതകം അനുസരിച്ച് പൊരുത്തമുള്ള അനുയോജ്യയായ വധുവിനായുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍. ആ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ അറിയിക്കുന്നതായിരിക്കും. അതുവരെ ഞങ്ങളുടെ മകന്റെ വിവാഹത്തെകുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top