Entertainment

ലജ്ജിക്കേണ്ട കാര്യമില്ല; താനും അത് ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ്‌ രജിഷാ വിജയന്‍

ടെലിവിഷന്‍ അവതാരികയായെത്തി പിന്നീട് ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറിയ നടിയാണ് രജിഷ വിജയന്‍. സുശാന്ത് സിങ് എന്ന യുവനടന്റെ ആത്മഹത്യ എല്ലാവരെയും ഞെട്ടിച്ചിരുന്നു. താരം വിഷാദത്തിന് അടിമയായിരുന്നു. അതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.

വിഷാദരോഗത്തെക്കുറിച്ച് പല നടിനടന്‍മാരും തങ്ങളുടെ അനുഭവങ്ങള്‍ ആ സമയത്ത്‌ പങ്ക്‌വച്ചിരുന്നു. അത്തരത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ രജിഷയും രംഗത്തെത്തിയിരിക്കുകയാണ്.

‘മനസ്സും ശരീരത്തിന്റെ ഭാഗമാണെന്നും മറ്റേതൊരു അവയവത്തിന് ചികിത്സ വേണ്ടിവരുന്നതുപോലെ ചിലസമയത്ത് മനസ്സിനും പരിഗണന ആവശ്യമാണെന്നും മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതിനു ലജ്ജിക്കേണ്ട ആവശ്യമില്ലെന്നും താനും അത് ചെയ്തിട്ടുണ്ടെന്നുമായിരുന്നു രജീഷ് വിജയന്‍ പറഞ്ഞത്.

Most Popular

To Top