ലച്ചു എന്ന ജൂഹി റുസ്തഗി ‘ഉപ്പും മുളകും’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ സ്നേഹം കവര്‍ന്ന താരമാണ്. താരത്തിന്റെ യഥാര്‍ത്ഥ പേര് ജൂഹി എന്ന് ആണെങ്കിലും ആരാധകര്‍ ലച്ചുവെന്നാണ് അവരെ പൊതുവേ വിളിക്കാറുള്ളത്. ‘ഉപ്പും മുളകും’ വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് മലയാളി മനസ്സുകളില്‍ ഇടംപിടിച്ചത്. ‘ഉപ്പും മുളകുമി’ന് ടെലിവിഷനില്‍ മാത്രമല്ല യുട്യൂബിലും കാഴ്ച്ചക്കാര്‍ ഏറെയാണ്.
ജൂഹി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ആരാധകശ്രദ്ധ നേടുന്നത്.

പരമ്പരയില്‍ നിന്ന് താരം പിന്മാറിയെങ്കിലും ഇപ്പോഴും ഇവര്‍ക്ക് ആരാധകര്‍ നിരവധിയാണ്. ആയിരം എപ്പിസോഡിലേക്ക് എത്തിയതിന് പിന്നാലെയാണ് ലച്ചുവിന്റെ വിവാഹവും ആഘോഷമായി നടത്തിയ വാര്‍ത്തകളും വിവാദവും വന്നത്. ഇതിന് പിന്നാലെ താരം പരമ്പരയില്‍ നിന്ന് അപ്രത്യക്ഷയാവുക ആയിരുന്നു. ഇതിനിടെയാണ് ഡോ. റോവിനുമായി താന്‍ പ്രണയത്തിലാണെന്ന് ജൂഹി വെളിപ്പെടുത്തുന്നത്.
അഞ്ച് കുട്ടികളുടെ അച്ഛന് ബാലുവായി സിറ്റ്കോമില്‍ വേഷമിടുന്ന ബിജു സോപാനം ഇപ്പോള്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ലക്ഷ്മിയാണ് ബിജുവിന്റെ ഭാര്യ. ഏക മകള്‍ ഗൗരിയാണ്.
ഇപ്പോള്‍ ബിജു സോപാനം ലച്ചുവായി വേഷമിടുന്ന ജൂഹി റുസ്തഗി സിറ്റ്കോമില്‍ നിന്ന് പിന്മാറാന് ഉണ്ടായ കാരണത്തെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ്.
ലച്ചു പിന്മാറിയതിനെ കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ല. പഠിക്കാന്‍ പോകണമെന്നാണ് തന്നോട് പറഞ്ഞതെന്നും, പഠിക്കാന്‍ പോകാന്‍ ആണെങ്കില്‍ അത് നല്ല കാര്യമാണെന്ന് താന്‍ പറഞ്ഞുവെന്നുമാണ് ബിജു പറഞ്ഞത്. താന്‍ അങ്ങനെയാണ് അറിഞ്ഞതെന്നും, താന്‍ അതിനെകുറിച്ച് കൂടുതലൊന്നും ചോദിക്കാന്‍ പോയില്ലെന്നും, എല്ലാവരും വ്യക്തികളാണെന്നും, അതുകൊണ്ട് അവരുടെ തീരുമാനമാണെന്നും താരം പറഞ്ഞു. ബിജു പോതുവേ താന്‍ ഒരു കാര്യത്തെ കുറിച്ചും കൂടുതല്‍ ചോദിക്കാന്‍ പോകാറില്ലെന്നും കൂട്ടിച്ചേര്‍ത്തു.
