Entertainment

രണ്ട് സിനിമകള്‍ കൊണ്ട് പ്രതിഫലത്തില്‍ നയന്‍താരയെ കടത്തിവെട്ടി മാളവിക മോഹനന്‍; കാരണം എന്താകും?

മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ച് പിന്നീട് തമിഴും തെലുങ്കുമൊക്കെ കീഴടക്കിയ നടിയാണ് മാളവിക മോഹനന്‍. ദുല്‍ഖറിന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു മാളവികയുടെ അരങ്ങേറ്റം.

മലയാളത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മാളവിക ഇപ്പോള്‍ ബോളിവുഡ് വരെ കീഴടക്കിയ നടിയാണ്. നിലവിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആണെങ്കിലും അടുത്ത ലേഡീ സൂപ്പര്‍ സ്റ്റാര്‍ പദവി മാളവികയ്ക്കാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോളിവുഡില്‍ താരം രജനികാന്ത് നായകനായി എത്തിയ പെട്ട എന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്തിരുന്നു. പിന്നീട് മാളവിക നായികയായി എത്തിയത് ഇളയദളപതി വിജയിയുടെ മാസ്റ്ററില്‍ ആയിരുന്നു. സിനിമ കൊവിഡ് പ്രതിസന്ധിമൂലം റീലീസ് ആയില്ല എങ്കില്‍ കൂടിയും പോസ്റ്ററുകള്‍ നേരത്തെ എത്തിയിരുന്നു.

ഈ ചിത്രത്തിന് താരത്തിന്റെ പ്രതിഫലം 5 കോടിയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നയന്താര ഒരു ചിത്രത്തില്‍ വാങ്ങുന്ന പ്രതിഫലം 4 കോടിയാണ്. എന്നാല്‍ മാളവിക അതിനെ കടത്തിവെട്ടിയിരിക്കുകയാണ്. ഇതിനകം തന്നെ ബോളിവുഡിലും മാളവിക അഭിനയിക്കാന്‍ പോയിരുന്നു.

ബിയോണ്ട് ക്ലൈഡ്സ് എന്ന ചിത്രത്തിലായിരുന്നു മാളവിക ഹിന്ദിയില്‍ അഭിനയിച്ചത്. ഹിന്ദിയില്‍ രണ്ടാമതൊരു ചിത്രം കൂടി ചെയ്യാന്‍ പോവുകയാണ് നടി. രവി ഉദയവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മാളവിക വീണ്ടും ബോളിവുഡില്‍ അഭിനയിക്കാന്‍ പോകുന്നത്.

Most Popular

To Top