Entertainment

രഞ്ജിനിമാർ ഒരുമിച്ച് ഒരു യൂട്യൂബ് വീഡിയോ.

 

ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങളിൽ പ്രതിഫലിച്ച പുതുമ നിറഞ്ഞ ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയപ്പെട്ട ഗായികയും നടിയുമാണ് രഞ്ജിനി ജോസ്. അതേപോലെ പുതുമയും വ്യത്യസ്തതയും നിറഞ്ഞ അവതരണ ശൈലി കൊണ്ട് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ താരം ആണ് അവതാരകയും നടിയും കൂടി ആയ രഞ്ജിനി ഹരിദാസ്. രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും ഉറ്റ സുഹൃത്തക്കളാണ്.

പതിനെട്ടാം വയസിൽ ബ്യൂട്ടി കോണ്ടെസ്റ്റ് എന്ന കടമ്പ കടന്ന് വിജയം കരസ്ഥമാക്കിയ ശേഷമാണു രഞ്ജിനി ഹരിദാസ് മോഡലിങ്ങിലേക്ക് ചുവട് മാറ്റം നടത്തുക ആയിരുന്നു . പിന്നീട് ആണ് അവതരണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ ആണ് രഞ്ജിനി ഹരിദാസ് എന്ന വ്യക്തിക്ക് സ്വന്തം ആയി ഒരു ഐഡന്റിറ്റി കൊടുത്തത് എന്ന് പറയാം. ആ ഷോയിൽ കൂടി ആണ് രഞ്ജിനി ഹരിദാസസ് ആളുകൾക്ക് സുപരിചിത ആയി മാറിയത്.


അടുത്തിടെ സ്വന്തം ആയി രഞ്ജിനി ഹരിദാസ് ഒരു യു ട്യൂബ് ചാനൽ തുടങ്ങിയിരുന്നു. പെട്ടന്ന് തന്നെ നിരവധി സബ്സ്ക്രൈബ്ർസ് ആയി ചാനൽ മുന്നേറുക ആണ്. ഇപ്പോൾ രഞ്ജിനി പുതിയതായി അപ്‌ലോഡ് ചെയ്ത യൂട്യൂബ് വ്‌ളോഗിൽ തന്റെ പ്രിയപ്പെട്ട സുഹൃത്തായ രഞ്ജിനി ജോസിനെയും ഒരുമിച്ചു കൂട്ടിയിട്ടുണ്ട്. രഞ്ജിനിമാർ ഒരുമിച്ചു സ്‌ക്രീനിൽ എത്തിയപ്പോൾ ആരാധകർ വലിയ പ്രചാരത്തോടെ ഏറ്റെടുത്തു കഴിഞ്ഞു.

ഗോവയിൽ ഷോപ്പിങ്ങിനു പോയപ്പോൾ വാങ്ങിയ വസ്ത്രങ്ങൾ ആരാധകർക്ക് പരിചയപ്പെടുത്തുകയും അത്‌ അണിഞ്ഞു കാണിക്കുകയും ഒക്കെ ആയിരുന്നു ഇവർ. ഇവരുടെ പുതിയ വീഡിയോ ഏറെ ഇഷ്ടത്തോടെ ആണ് ആരാധകർ ഏറ്റുവാങ്ങിയത്. വീഡിയോ പെട്ടന്ന് ട്രെൻഡിംഗ് ആയി കഴിഞ്ഞു.

Most Popular

To Top