കൊളിവുഡില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള താരമാണ് രജനികാന്ത്. രജനികാന്തിന് കൊറോണ പിടിച്ചുവെന്ന വാര്‍ത്ത് ആരാധകരെല്ലാം ഞെട്ടലോടെയാണ് അറിഞ്ഞത്. എന്നാല്‍ ബോളിവുഡ് താരം രോഹിത് റോയി പറ്റിച്ച പണിയായിരുന്നുവെന്നത് പിന്നീട് മനസിലായി. ഇതോടെ രജനി അണ്ണന്റെ ഫാന്‍സ് മുഴുവന്‍ രോഹിത്തിന് നേരെ തിരിഞ്ഞു. രജനീകാന്തിന് കൊറോണ പിടിച്ചു.
കൊറോണ ക്വാറന്റൈനില്‍ എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ട്രോള്‍. താര ആരാധകരുടെ പ്രതിഷേധം ശക്തമായപ്പോള്‍ പ്രതികരിക്കാതെ നിവൃത്തിയില്ലെന്ന് കണ്ട രോഹിത് റോയി ഇത് വെറും തമാശയാണ്. അങ്ങനെ മാത്രം കണ്ടാല്‍ മതിയെന്നും പറഞ്ഞ് പ്രശ്നം സോള്‍വാക്കി.
രജനീ സ്റ്റൈല്‍ ജോക്കാണെന്നും ഇതൊരു പുതിയ കാര്യമല്ലെന്നും കമന്റ് ചെയ്യും മുമ്പ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ ശ്രമിക്കൂവെന്നും താരം രജനിയുടെ ആരാധകരോട് പറഞ്ഞു.
