Entertainment

മോഹൻലാലും മമ്മൂട്ടിയും ഒരുപാട് സഹായിച്ചിട്ടുണ്ട്. തുറന്ന് പറഞ്ഞു നടി നന്ദിനി.

ഏപ്രിൽ 19 എന്ന സിനിമയിലൂടെ ബാലചന്ദ്ര മേനോൻ മലയാളത്തിനു സമ്മാനിച്ച ഒരു മികച്ച താരസുന്ദരിയാണ് നന്ദിനി. വെറും 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന അവസരത്തിൽ ആയിരുന്നു നന്ദിനി മലയാള സിനിമയിൽ ചുവട് വയ്ക്കുന്നത് . പിന്നീട് വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് നന്ദിനി തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് തിരക്കുള്ള നടി ആയി മാറി കഴിഞ്ഞിരുന്നു. ഏറെ താരമൂല്യമുള്ള നായികമാരിൽ ഏറെ ശ്രദ്ധേയ ആയിരുന്നു നടി.

കൗസല്യ എന്ന പേരിൽ ആണ് നന്ദിനി തെലുങ്കിൽ അറിയപ്പെടുന്നത്. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗം ആകാൻ താരത്തിനു കഴിഞ്ഞു. ഒരു താരജാഡയും ഇല്ലാതെ അഭിനയിച്ച താരം സൂപ്പർതാരങ്ങളുടെ ഒക്കെ നായിക പദവി അലങ്കരിച്ചു.

സൂപ്പർ താരങ്ങൾ ആയ മമ്മൂട്ടിക്കും മോഹൻലാലിനും ആക്ഷൻ കിങ് സുരേഷ്‌ഗോപിക്കും ഒക്കെ ഒപ്പം നായികവേഷം അനശ്വരമാക്കിയ കലാകാരി കാരി ആയിരുന്നു നന്ദിനി. കലാഭവൻ മണിയുടെ നായിക ആയി എത്തിയ ചിത്രങ്ങൾ ഒക്കെയും വലിയ വിജയം ആയിരുന്നു. അയാൾ കഥയെഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടൻ, കരുമാടികുട്ടൻ തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ എടുത്തു പറയണ്ടേ ചിത്രങ്ങൾ ആണ്.

ഇപ്പോൾ മലയാള സിനിമയിൽ തനിക്ക് നേരിട്ട തന്റെ അനുഭവങ്ങൾ തുറന്ന് പറയുക ആണ് നടി.

നന്ദിനി പറഞ്ഞ വാക്കുകൾ ഇങ്ങനെ:

“ലേലം സിനിമ ചെയ്യുമ്പോൾ സുരേഷ് ഗോപി സാർ എന്നെ ഒരു പാട് ഹെൽപ്പ് ചെയ്തിട്ടുണ്ട്. എത്ര റീടേക്കുകൾ പോയാലും സുരേഷ് ഗോപി സാർ ക്ഷമയോടെ നിൽക്കും. എനിക്ക് ഡയലോഗ്സ് ഒക്കെ ഒരുപാട് പ്രാവശ്യം തെറ്റും. പക്ഷേ സുരേഷ് ഗോപി സാർ നന്നായി സഹായിച്ചിട്ടുണ്ട്.


ഞാൻ ചെയ്തതിൽ അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഏറ്റവും പ്രയാസമേറിയത്. നെഗറ്റീവും, പോസിറ്റീവും ഒരു പോലെ പ്രകടമാക്കണ്ട കഥാപാത്രമായിരുന്നു അത്. ഭയങ്കര എനർജറ്റിക് ആകുന്നതോടൊപ്പം തന്നെ വളരെ സോഫ്റ്റ് ആയും പെരുമാറേണ്ട കഥാപാത്രം.

അത് ചെയ്യുമ്പോഴും മോഹൻലാൽ സാർ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുണ്ട്. മോഹൻലാൽ സാറിന്റെയും, ശ്രീനിവാസൻ സാറിന്റെയുമൊപ്പം മത്സരിച്ച് അഭിനയിക്കേണ്ട ഒരുപാട് മുഹൂർത്തങ്ങളുണ്ടായിരുന്നു ചിത്രത്തിൽ.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നന്ദിനി മനസ് തുറന്നത്.

Most Popular

To Top