Entertainment

‘മോഹന്‍ലാലിന് പഴയ കാര്യങ്ങളൊക്കെ നല്ല ഓര്‍മ്മയാണ്. നമ്മള്‍ മറന്ന് പോയാലും ലാല്‍ മറക്കില്ല.’ – ശ്രീജയ

മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങിനിന്ന താരമാണ് ശ്രീജയ. ‘കലാമണ്ഡലം’ എന്ന സിനിമയിലൂടെ അരങ്ങേറിയ താരം പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ‘ലേലം’, ‘അയാള്‍ കഥ എഴുതുകയാണ്’, ‘സമ്മര്‍ ഇന്‍ ബെത്ലഹേം’ തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം അഭിനയിച്ച താരം വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് 14 വര്‍ഷത്തിന് ശേഷം അഭിനയ ജീവിതത്തിലേക്ക് ‘അവതാരം’ എന്ന ദിലീപ് ചിത്രത്തിലൂടെ അവര്‍ തിരിച്ചെത്തി.

അഭിനയത്തിന് പുറമേ നല്ല ഒരു നര്‍ത്തകി കൂടിയായ താരം ‘അരവിന്ദന്റെ അതിഥികള്‍’, മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ എന്നീ സിനിമകളിലും തിരിച്ചുവരവില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന് ഒപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിച്ച അനുഭവം താരം ഇപ്പോള്‍ തുറന്നു പറയുകയാണ്. ശ്രീജയ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ അഭിനയ ജീവിതത്തിലേക്ക് കടന്ന് വരുന്നതെങ്കിലും, ലാലേട്ടന്‍ പഴയപോലെ തന്നെ സ്നേഹം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞു.

താരം ‘ഒടിയന്‍’ സിനിമയുടെ ഷൂട്ടിങ്ങ് ഇടവേളകളില്‍ ലാലേട്ടന്‍ പഴയ കാര്യങ്ങള്‍ എല്ലാം ഓര്‍ത്തെടുത്തെന്നും, ‘കന്മദം’, ‘കമലദളം’ എന്നീ സിനിമകളിലെ കാര്യങ്ങളൊക്കെ സംസാരത്തില്‍ കടന്നുവന്നെന്നും ശ്രീജയ പറഞ്ഞു.

നമ്മള്‍ ലാലേട്ടനെ മറന്നാലും അദ്ദേഹം നമ്മളെ മറക്കില്ലെന്നും, ‘ഒടിയന്‍’ എന്ന സിനിമയിലേക്ക് തനിക്ക് അവസരം വാങ്ങിതന്നത് ലാലേട്ടനാണെന്നും പറഞ്ഞു. അഭിനയത്തിനൊപ്പം താരം ബാംഗ്ലൂരിലുള്ള ശ്രീജയ സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്തസ്കൂളും നടത്തിവരികയാണ്.

Most Popular

To Top