Entertainment

മോഹന്‍ലാലിനെ വച്ച് വീണ്ടും ഒരു പട്ടാള ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് മേജര്‍ രവി

പട്ടാളത്തെക്കുറിച്ചുള്ള സിനിമകള്‍ മലയാളികള്‍ക്കു കാട്ടിത്തന്ന ഒരു സംവിധായകനാണ് മേജര്‍ രവി. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കര്‍മ്മയോദ്ധ, 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്, മിഷന്‍ 90 ഡെയ്‌സ്, പിക്കറ്റ് 43 എന്നീ ചിത്രങ്ങളെല്ലാം മേജര്‍ രവിയുടെ സംവിധാനമാണ്. വീണ്ടും മോഹന്‍ലാലിനെ വച്ച് ഒരു പട്ടാള പടം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് മേജര്‍ രവി വ്യക്തമാക്കി.

ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൈനിക പശ്ചാത്തലമുള്ള ഒരു സിനിമ ഇനിയും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘ദൈവം അനുഗ്രഹിക്കട്ടെ. ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.

Most Popular

To Top