Entertainment

മോഡേണ്‍ ലുക്കിലുള്ള ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ചിത്രങ്ങളുമായി മീര നന്ദന്‍

മുല്ല എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് മീര നന്ദന്‍. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേര്‍സ്, മല്ലു സിംഗ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മാത്രമല്ല, തമിഴ്,കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെലലാം താരം അഭിനയിച്ചു.

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത താരം ദുബായിലെ ഗോള്‍ഡ് എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. ഗോള്‍ഡ് കോയിന്‍സ് എന്ന മലയാള ചിത്രത്തിലാണ് മീര അവസാനമായി അഭിനയിച്ചത്.

ഒരുപാട് സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും മീര അവതാരകയായി മലയാളികള്‍ കണ്ടിട്ടുണ്ട്. എന്തായലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ എല്ലാം മീര പങ്കുവെക്കാറുള്ളത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്. ഇപ്പോള്‍ താരം തന്റെ പുതിയ കുറെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

മോഡേണ്‍ ഗ്ലാമര്‍ ലുക്കിലാണ് ചിത്രങ്ങള്‍. വളരെ ബോള്‍ഡാ യിട്ടാണ് താരം ചി്ത്രത്തിലുള്ളത്. മോശവും നല്ലതുമായ നിരവധി കമന്റുകളും താരത്തിന്റെ ചിത്രത്തിന് ലഭിക്കാറുണ്ട്.

പച്ചയും ചുവപ്പും നിറത്തിലുള്ള തിളങ്ങുന്ന ഗൗണുകള്‍ ധരിച്ച ചിത്രങ്ങളാണ് താരം പങ്ക് വച്ചിരിക്കുന്നത്. ഔട്ട്‌ടോര്‍ ഫോട്ടോ ഷൂട്ടാണ് നടത്തിയിരിക്കുന്നത്. ദുബായ് നഗരത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്തുള്ള ഫോട്ടോഷൂട്ട് കൂടിയാണ് മീര പങ്കുവച്ചത്.

Most Popular

To Top