മലയാള സിനിമാ താരങ്ങള്‍ കന്നഡ നടനും, നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ നിര്യാണത്തില്‍ അനുശോചിച്ചു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയവര്‍ മരണം അപ്രതീക്ഷിതവും, ഹൃദയഭേദകവും ആയെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പൃഥ്വിരാജ് സുകുമാരന്റെ കുറിപ്പ് ഇങ്ങനെ :
‘അപ്രതീക്ഷിതമായ ഈ മരണവാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. മേഘ്നയ്ക്കും, കുടുംബത്തിനും ദുഃഖം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’
ആദരാഞ്ജലികള്‍ ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, നസ്രിയ, സ്നേഹ ശ്രീകുമാര്‍ തുടങ്ങിയവരും അറിയിച്ചിട്ടുണ്ട്.
മേഘ്ന രാജ് മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നായിക നടിയാണ്. പൃഥ്വിയുടെ നായികയായി ‘മെമ്മറീസി’ലും താരം അഭിനയിച്ചിരുന്നു. മേഘ്ന രാജ് ജയസൂര്യ, അനൂപ് മേനോന്, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയ യുവനടന്മാരുടെ ഒപ്പവും ബിഗ്സ്ക്രീനില്‍ എത്തിയിട്ടുണ്ട്.
