Entertainment

മുഖം മുഴുവനും കുരുക്കളാണ്, ക്ലിയര്‍ സ്‌കിന്‍ അല്ല എന്ന് പറഞ്ഞ തന്നെ ഒരു തമിഴ് നടി അപമാനി ച്ചുവെന്ന് സ്വാസിക

സീത എന്ന ഒറ്റ സീരിയലിലൂടെ മലയാളി മനസില്‍ കുടിയേറിയ താരമാണ് സ്വാസിക. പല സിനിമകളിലും മികച്ച വേഷത്തില്‍ എത്തിയ സ്വാസിക നല്ല ഒരു നര്‍ത്തകി കൂടിയാണ്. പ്രേക്ഷകര്‍ക്കായി ഇടയ്ക്കിടെ സ്വാസിക തന്‍രെ ചിത്രങ്ങളും പങ്കുവയ്കകാറണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തമിഴിലും അഭിനയിച്ചിട്ടുണ്ട് സ്വാസിക.

തമിഴ് സിനിമയിലൂടെയാണ് സ്വാസിക മലയാളത്തിലേയ്ക്ക് കടന്നുവന്നത്. തമിഴ് സിനിമ അഭിനയത്തിനിടെ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവം പങ്കുവയ്ക്കുകയാണ് താരമിപ്പോള്‍.’ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തമിഴിലെ ഒരു ചാനലില്‍ താന്‍ ഒരു അഭിമുഖം നല്‍കിയിരുന്നു. ആ ചാനല്‍ അവതാരക അവിടുത്തെ ഒരു പ്രമുഖ നടിയായിരുന്നു. അഭിമുഖത്തിനിടയില്‍ അവര്‍ എന്നോട് പറഞ്ഞു.

‘ഒരു നായികക്ക് വേണ്ടിയിരുന്ന മുഖമല്ല എന്റേതെന്നും എന്റെ മൂക്ക് വലുതാണ്, മുഖം മുഴുവനും കുരുക്കളാണ്, ക്ലിയര്‍ സ്‌കിന്‍ അല്ല അതുകൊണ്ട് തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ എനിക്ക് സാധിക്കില്ല എന്നും അവര്‍ പറഞ്ഞു. അവരെപ്പോലെ ഒരു പ്രമുഖ നടി അങ്ങനെ പറഞ്ഞതുകൊണ്ട് തന്നെ അത് സത്യം ആയിരിക്കുമെന്ന് ഞാനും വിചാരിച്ചു.

അത് എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. മുഖത്തുള്ള കുരു ഇപ്പോഴും വിട്ടുപോയിട്ടില്ല, പലരും ഇതേ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ ചെയ്ത സിനിമയും സീരിയലും എല്ലാം ഈ മുഖക്കുരു കൊണ്ട് തന്നെയാണ് പൂര്‍ത്തിയാക്കിയത്. എന്നെങ്കിലും ആളുകള്‍ എന്റെ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടുമെന്ന് ഞാന്‍ അപ്പോള്‍ വിചാരിച്ചു.

ആ സമയത്താണ് പ്രേമം സിനിമ ഇറങ്ങിയത്. അതില്‍ സായ് പല്ലവിയെ കണ്ടപ്പോള്‍ എനിക്ക് വലിയ പ്രചോദനമായി. അതുപോലെ തന്നെ ലാലേട്ടന്റെ വാക്കുകളും ആത്മവിശ്വാസം നല്‍കിയിരുന്നു. നമ്മുടെ സൗന്ദര്യത്തിന് ഒരു പ്രാധാന്യവുമില്ല. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകള്‍ക്ക് നമ്മളോട് ഇഷ്ടം തോന്നുന്നതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Most Popular

To Top