Entertainment

മീശ മാസ്‌കുമായി റീമാ കല്ലിങ്കല്‍ ; റാബിറ്റ് ടീത്ത് മിസ് ചെയ്യുന്നുവെന്ന് ആരാധകര്‍

മലയാളത്തിലെ മികച്ച നടി എന്നതിലുപരി നല്ല ബോള്‍ഡായ വ്യക്തിത്വത്തിന് ഉടമയും ഫെമിനിസ്റ്റുമായ നടിയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമിപ്പോള്‍ പുതിയ ചിത്രങ്ങള്‍ പങ്ക് വയ്ക്കുകയാണ്‌ ഇപ്പോള്‍. മീശ മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

കോവിഡ് വൈറസിന്റെ വെല്ലുവിളികള്‍ക്കിടയിലും പുഞ്ചിരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് റിമ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. പലരും മികച്ച കമന്റുകളും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.

താരത്തിന്റെ റാബിറ്റ് ടീത്ത് മിസ് ചെയ്യുന്നുവെന്ന് ഒരാള്‍ കമന്റിട്ടിരുന്നു. ഈ കമന്റിന് മറുപടിയായി താരം സ്‌മൈലിയും ഇട്ടിട്ടുണ്ട്.

Most Popular

To Top