രമേഷ് പിഷാരടി ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ മീന്‍ കച്ചവടത്തില്‍ കൈവെച്ച് ‘കടക്കാരനായി’. പിഷാരടി ഈ പുതിയ തൊഴിലിലേക്ക് കയറിയത് കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായ ധര്മ്മജന് ബോള്‍ഗാട്ടിയുടെ ധര്‍മൂസ് ഫിഷ് ഹബ്ബിലാണ്.
അങ്ങനെ താനും ഒരു ‘കടക്കാരനായി’ എന്നാണ് പിഷാരടി ചിത്രങ്ങള്‍ക്ക് അടിക്കുറുപ്പ് കൊടുത്തത്. ആരാധകരില്‍ ഒരാളുടെ ചോദ്യത്തിന് താന്‍ ഇപ്പോള്‍ വെജിറ്റേറിയന്‍ അല്ലെന്നും താരം മറുപടി പറഞ്ഞു.
ധര്‍മജന്റെ ധര്‍മൂസ് ഫിഷ് ഹബ്ബ് 2018-ിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ സംരംഭത്തിന്റെ ഉദ്ദേശം ശുദ്ധമായ മത്സ്യം ജനങ്ങളില്‍ എത്തിക്കുക എന്നത് ആയിരുന്നു. ധര്മ്മജന് – പിഷാരടി ഡ്യൂവോ മിനിസ്ക്രീനിലും സ്റ്റേജ് ഷോയിലും ‘ബഡായി ബംഗ്ലാവ്’ ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ പരിപാടികളിലും ചിരിപ്പൂരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
