Entertainment

മാലിക്കിന്റെ കൂറ്റന്‍ സെറ്റിന്റെ ചെലവ് ആറ് കോടി; കളമശ്ശേരിയിലെ സെറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഫഹദിന്റെ സിനിമകളിലെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു സിനിമയായിരുന്നു ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യന്‍ നേഴ്‌സുമാരെ രക്ഷപ്പെടുത്തിയ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇറാഖിലായിരുന്നുവെന്നാണ് പലരും സിനിമ ഇറങ്ങിയപ്പോള്‍ ധരിച്ചിരുന്നത്. എന്നാല്‍ ഇറാഖിലെ രംഗങ്ങള്‍ മുഴുവന്‍ സെറ്റിട്ടതായിരുന്നു. അത്തരത്തില്‍ അടുത്ത പടത്തിനും സെറ്റിട്ടിരിക്കുകയാണ് മഹേഷ് നാരായണന്‍. മാലിക് എന്ന ഫഹദിന്റെ പുതിയ ചിത്രത്തിനാണ് സെറ്റിട്ടിരിക്കുന്നത്.

കളമശ്ശേരിയിലാണ് സെറ്റിട്ടിരിക്കുന്നത്. ആറു കോടിയാണ് ഈ സെറ്റിന്റെ നിര്‍മ്മാണ ചെലവ്. കൂറ്റന്‍ സെറ്റാണ് കളമശ്ശേരിയില്‍ ഒരുങ്ങിയിരിക്കുന്നത്. മാലിക്കിന്റെ കലാസംവിധായകന്‍ സന്തോഷ് രാമന്‍, അദ്ദേഹത്തിന്റെ അസോസിയേറ്റ് സാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സെറ്റ് കളമശ്ശേരിയില്‍ ഒരുക്കിയത്. ആറു പതിറ്റാണ്ടുകളുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു കലാപമാണ് ചര്‍ച്ചാവിഷയം ആകുന്നത്.

25 കോടി ബഡ്ജറ്റാണേ്രത മാലിക്കിനായി കണകാക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. കൂടാതെ ജോജു ജോര്‍ജ് ,വിനയ് ഫോര്‍ട്ട് , ദിലീഷ് പോത്തന്‍ ,അപ്പാനി ശരത്ത് , ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Most Popular

To Top