Entertainment

മാലാ പാര്‍വ്വതിയുടെ മകനെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്

മകന്‍ ചെയ്ത തെറ്റിന് പാവം അമ്മ എന്ത് ചെയ്തുവെന്നാണ് മാലാ പാര്‍വ്വതിയുടെ മകന്‍ അനന്തു സീമയോട് മോശമായി ചാറ്റ് ചെയ്ത സംഭവത്തില്‍ നടിയെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം. ഈ വിഷയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇരു പക്ഷത്തും കൂടുതല്‍ പേര്‍ അണി നിരക്കുകയും വാഗ് വാദങ്ങള്‍ നടത്തുകയുമാണ്. ഇതിനിടയില്‍ ഇരു കൂട്ടരും പല ആരോപണങ്ങളും നടത്തിയിട്ടുണ്ട്. സംഭവം പുറം ലോകം അറിഞ്ഞു. ഇനി നിയമ വഴിക്ക് നീങ്ങാമെന്നാണ് ഇരു കൂട്ടരുടെയും നിലപാട്.

തന്റെ ജെന്‍ഡറിനെ വരെ ചോദ്യം ചെയ്‌തെന്നും താന്‍ ട്രാന്‍സ് വുമണാണെന്നും തനിക്കതില്‍ അഭിമാനം ഉണ്ടെന്നും സീമ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. സ്ത്രീ സംഘടനയില്‍ അംഗമായി ഇരുന്ന് കൊണ്ട് സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന വ്യക്തിയുടെ മകനാണ് ഇ മെസ്സേജുകള്‍ അയച്ചിരിക്കുന്നതെന്നും സീമ വിമര്‍ശിച്ചിരുന്നു. പോസ്റ്റ് വൈറലായതോടെ നാനഭാഗങ്ങളില്‍ നിന്നും പിന്തുണകളുമെത്തി. മാലയുടെ മകന്‍ ഇത്തരം ചാറ്റുകള്‍ മറ്റ് പലരോടും നടത്തിയിട്ടുണ്ടെന്ന് ഇപ്പോള്‍ ചില പ്രമുഖര്‍ വ്യക്തമാക്കുകയാണ്. ജെസ്ലാ മാടശ്ശേരി, ലസിതാ പാലക്കല്‍, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് സീമയുടേതിന് സമാനമായ രീതി തങ്ങള്‍ക്കും ഉണ്ടായി എന്ന് വെളിപ്പെടുത്തുന്നത്.

സീമ വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പെണ്‍കുട്ടികളാണ് അനന്തകൃഷ്ണന്‍ മോശം മെസേജുകള്‍ തങ്ങള്‍ക്കും അയച്ചെന്നും പറഞ്ഞ് കമന്റിട്ടിരിക്കുന്നത്. അമ്മ മകന്് സപ്പോര്‍ട്ട് ചെയ്യാനായി മകന് അസുഖമുണ്ടെന്ന് പറഞ്ഞിരുന്നു. മകന് എന്ത് അസുഖമാണ് ഉള്ളതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top