മലയാള സിനിമ ചരിത്രമെടുത്താല്‍ മിന്നുന്ന താരങ്ങളായിരുന്നു മല്ലികയും ജഗതി ശ്രീകുമാറും. മല്ലിക ഇപ്പോഴും സിനിമയില്‍ സജീവമാണ്. വലിയ അപകടത്തിന് ശേഷം വിശ്രമത്തിലായിരുന്ന ജഗതി വീണ്ടും സിനിമയിലേയ്ക്ക് എത്താന്‍ തയ്യാറെയടുപ്പുകള് നടത്തുകയാണ്.
ഇവര്‍ രണ്ടുപേരും നേരത്തെ തന്നെ വിവാഹിത രായവരാണെന്ന കാര്യം എല്ലാവര്ക്കും അറിയാം. ഇവര്‍ വിവാഹമോചനം നേടാന്‍ പ്രധാന കാരണം സാമ്പത്തിക മായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന വിവരം.
കോളേജില്‍ വച്ചാണ് ഇരുവരും പ്രണത്തിലാകുന്നത്. വീട്ടുകാര്‍ കല്യാണത്തിന് സമ്മതിക്കില്ലെന്ന് അറിയാവുന്ന ഉയര്‍ന്ന ജാതികാരിയായ മല്ലിക ജഗതിക്കൊപ്പം ഒളിച്ചോടുകയും പരിചയക്കാരുടെ സഹായത്തോടെ ചെന്നൈയിലെ ഒരു വീട്ടില്‍ താമസമാക്കുകയും ചെയ്തു. ഇരുവരും നാട്ടിലും വീട്ടിലും പോകാതെ 10 വര്‍ഷത്തോളം ഒരുമിച്ചു ജീവിച്ചു.
ആ സമയങ്ങളില്‍ കോടാമ്പക്കത്ത് സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി നടക്കുകയിരുന്നു ഇവര്‍. ഒരുമിച്ച് ജീവിച്ചപ്പോള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി ഇവരുടെ ജീവിതത്തെ ബാധിച്ചു. പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഇരുവരുടെയും ജീവിതം നേരാവണ്ണം പോകാത്തതിനെ തുടര്‍ന്ന് പരസ്പരം സമ്മതത്തോടെ ബന്ധം പിരിയുകയായിരുന്നു.
പിന്നീട് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി മല്ലികക്ക് വേണ്ടി സുകുമാരനെ കണ്ടെത്തിക്കൊടുത്തത് നല്ലയൊരു ജീവിതത്തിലേക്കായിരുന്നു എന്നാണ് ജഗതി ശ്രീകുമാര്‍ തന്നെ വ്യക്തമാക്കുന്നത്. എന്നാല്‍ ജഗതിയെ ഉപേക്ഷിച്ച് മല്ലിക സുകുമാരനൊപ്പം പോയതാണെന്നും പറയുന്നുണ്ട്. പിന്നീട് ജഗതിയും വെറെ വിവാഹം കഴിക്കുകയാണ് ഉണ്ടായത്.
